വയറിന്റെ ഈ ഭാഗത്ത് ആണോ വേദന കാണുന്നത്… എന്നാൽ ഹെർണിയ തുടക്കമാണ്…

ഇന്ന് ഇവിടെ നമ്മളുമായി പങ്കു വെക്കുന്നത് ഹെർണിയ എന്ന അസുഖത്തെക്കുറിച്ച് അതുപോലെതന്നെ അതിന്റെ ലക്ഷണങ്ങളെ കുറിച്ചു അതിന്റെ കാരണങ്ങളെ കുറിച്ചും ആണ്. മനുഷ്യ ശരീരത്തിലെ ആന്തരിക അവയവങ്ങളെ പുറത്തേക്ക് പുറന്തള്ളാതെ തടഞ്ഞുനിർത്തുന്നത് മസിലുകളുടെ ഭിത്തികളാണ്. ഇത്തരം ഭാഗങ്ങളിൽ എന്തെങ്കിലും കാരണവശാൽ ബലക്കുറവ് ഉണ്ടാവുകയും അതിലൂടെ ഉണ്ടാകുന്ന വിള്ളലുകളിലൂടെ ആന്തരിക അവയവങ്ങളിൽ ഏതെങ്കിലും പുറത്തേക്ക് പുറന്തള്ളപ്പെടുന്നതിന് ആണ് ഹെർണിയ എന്ന് പറയുന്നത്.

ഇതുവഴി ഏറ്റവും കൂടുതൽ പുറന്തള്ളപ്പെടുന്നത് ചെറുകുടലാണ്. അതുകൊണ്ടുതന്നെ ഇതിന് മലയാളത്തിൽ കുടലിറക്കം എന്ന പേരുകൂടി ഉണ്ട്. ഹെർണിയ വരാൻ പ്രധാനമായ കാരണം അമിതവണ്ണം പുകവലി വിട്ടുമാറാത്ത ചുമ മലബന്ധം മൂത്ര തടസ്സം മുൻപേ വയറിൽ ഉണ്ടായ ഏതെങ്കിലും ശസ്ത്രക്രിയകൾ തുടങ്ങിയവയാണ്. ഹെർണിയ അസുഖത്തിന്റെ പ്രധാന ലക്ഷണമായി കാണാൻ കഴിയുക വയറിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വരുന്ന മുഴയാണ്.

അതിന് വേദന ഉണ്ടാകണമെന്നില്ല. വേദന ഇല്ലാതെയും ഒരു ഭാഗത്ത് എന്തെങ്കിലും സ്ട്രെയിൻ ചെയ്യുമ്പോൾ എന്തെങ്കിലും ഭാരം എടുക്കുകയോ ഉണ്ടാകുന്ന മുഴകൾ റസ്റ്റ് എടുക്കുമ്പോൾ അപ്രത്യക്ഷം ആവുകയും ചെറുതാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ഹെർണിയ രോഗനിർണയം വളരെ ലളിതമായ ഒന്നാണ്. ഒരു ഡോക്ടറെ സമീപിച്ച് ചെറിയ പരിശോധനയിലൂടെ ഇത് നിർണയിക്കാൻ സാധിക്കുന്നതാണ്. ചില ഹെർണിയ മാത്രം തുടക്കം എന്ന രീതിയിൽ സ്കാനുകളുടെ അത് അൾട്രാ സൗണ്ട് ആകാം എംആർഐ സ്കാൻ ആകാം.

ഇവയുടെ സഹായത്തോടെ കൂടെ നിർണയിക്കാൻ സാധിക്കുന്നതാണ്. ഇത് കൃത്യമായി രീതിയിൽ ചികിത്സിച്ചില്ല എങ്കിൽ ഇതുമൂലം ഹെർണിയയ്ക്ക് അകത്തുള്ള ചെറുകുടലിൽ ബ്ലോക്ക് ഉണ്ടാക്കാൻ ഉള്ള സാധ്യത കൂടുതലാണ്. ഇതുമൂലം അമിതമായ വേദന ശർദ്ദി വയറു വീർക്കുകയും മലബന്ധം ഉണ്ടാവുകയും ചെയ്യുന്നു. ഇതുവഴി ചെറുക്കടിയിലേക്കുള്ള രക്തം നിലയ്ക്കാനും ഇത് പിന്നീട് കരിഞ്ഞു പോകാനും ഇൻഫെക്ഷൻ ഉണ്ടാകാനും സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.