നിരവധി പേർക്ക് ഇന്നത്തെ കാലത്ത് വരുന്ന പ്രശ്നമാണ് കിഡ്നി രോഗം. ഇത് വളരെ കുറവ് മാത്രം കൊണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഇതിന്റെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജന അവയവമാണ് വൃക്ക നമുക്ക് ഓരോരുത്തർക്കും ഒരു ജോഡി വൃക്കകളാണ് കാണാൻ കഴിയുക. ഉദരത്തിന് അകത്ത് നട്ടെല്ലിന് ഇരുഭാഗങ്ങളിലുമായി.
സ്ഥിതിചെയ്യുന്ന ഈ അവയവങ്ങൾക്ക് ഏകദേശം 150 ഗ്രാം തൂക്കമുണ്ട്. നമ്മുടെ ശരീരത്തിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കയുടെ പ്രധാന ധർമ്മം. ഇതുകൂടാതെ രക്തസമ്മർദ്ദ നിയന്ത്രിക്കാനും ശരീരത്തിലെ അമ്ലത്തിന്റെ മറ്റു ലവണങ്ങളുടെ അളവ് നിയന്ത്രിക്കാൻ രക്തത്തിൽ ചുവന്ന രതാണുക്കൾ ഉല്പാദിപ്പിക്കാൻ ഉള്ള ഒരു പ്രത്യേകതരം ഹോർമോൺ ഉൽപാദനം ചെയ്തു എല്ലുകൾക്ക് ശക്തി നൽകുന്ന ജീവകം വിറ്റാമിൻ ഡി സജീവ രൂപത്തിൽ ആക്കുക എന്നിവയാണ്.
വൃക്കകളുടെ മറ്റു പ്രധാനപ്പെട്ട ധർമ്മങ്ങൾ. വൃക്കകൾക്ക് സ്തംഭനം ഉണ്ടാകുമ്പോൾ അല്ലെങ്കിൽ കിട്നി ഫെയിലിരുണ്ടാകുമ്പോൾ ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ കുറഞ്ഞുപോകുന്നു. ഇത്തരത്തിലുള്ള രോഗികൾക്ക് മുഖത്തും കാലുകളിലും നീർകെട്ട് ഉണ്ടാകാം വിശപ്പില്ലായ്മ ശർദ്ദി ക്ഷീണം എന്നീ രോഗലക്ഷണങ്ങൾ കണ്ടുവരുന്നു. കൂടാതെ രക്തസമ്മർദ്ദം ഹൈപ്പർ ടെൻഷൻ എന്നിവ വൃക്ക രോഗങ്ങളുടെ പ്രധാനപ്പെട്ട ലക്ഷണമാണ്.
വൃക്ക രോഗമുള്ള വ്യക്തിക്ക് ആദ്യകാലങ്ങളിൽ ഭക്ഷണക്രമം നിയന്ത്രിച്ചുകൊണ്ട് മരുന്നുകൾ കൊണ്ട് ചികിത്സിച്ചു മാറ്റാൻ വളരെ ഏറെ ആശ്വാസം ലഭിക്കുന്നതാണ്. കാലങ്ങൾക്ക് ശേഷം രോഗം പുരോഗമിച്ചു കഴിഞ്ഞാൽ വൃക്കസ്തംഭനം അല്ലെങ്കിൽ കിഡ്നി ഫെലിയർ അവസ്ഥകളിലേക്ക് ചെന്നെത്താൻ കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.