ശരീരആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് നാല് ഈന്തപ്പഴം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ്. വളരെ കുറവ് ചേരുവകൾ മാത്രം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. നല്ല രുചികരമായ ഈ റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിന് ആദ്യം ആവശ്യമുള്ളത് ഈന്തപ്പഴം ആണ്.
10 ഈന്തപ്പഴം എടുക്കുക. പിന്നീട് ഇത് രണ്ടായി കട്ട് ചെയ്ത് ഈന്തപ്പഴത്തിന്റെ കുരു മാറ്റിയെടുക്കുക. ഇത് മാറ്റിയശേഷം ചെറിയ കഷണങ്ങളാക്കി ഇതുപോലെ അരിഞ്ഞെടുക്കുക. 10 ഈന്തപ്പഴം ഇതുപോലെ അരിഞ്ഞെടുക്കുക. നല്ല ചൂട് വെള്ളം ഒഴിച്ച ശേഷം കുതിരാനായി മാറ്റിവയ്ക്കുക. പെട്ടെന്ന് അലിഞ്ഞു കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റി കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് പഴമാണ്.
ചെറിയ പഴം ആയതുകൊണ്ട് രണ്ടു പഴം എടുക്കുക. വലിയപഴം ആണെങ്കിൽ ഒരു പഴം എടുത്താ മതി. ഈ പഴത്തൊലി കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് പേസ്റ്റ് പരുവത്തിൽ തന്നെ അരച്ചെടുക്കുക. പിന്നീട് ഇതൊന്നു മാറ്റി വയ്ക്കുക. പിന്നീട് ആവശ്യമുള്ളത് കോൺഫ്ലവർ ആണ്. കാൽ കപ്പ് കോൺഫ്ലവർ എടുത്തിട്ടുണ്ട്. ഇത് ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക.
മൊത്തത്തിൽ രണ്ട് കപ്പ് പാലാണ് എടുത്തിരിക്കുന്നത്. അതിൽ നിന്ന് കുറച്ചു പാലെടുത്ത് കോൺഫ്ലവറിൽ കലക്കി കൊടുക്കുക. കോൺഫ്ലവർ ഒട്ടും കട്ടകളില്ലാതെ കലക്കി എടുക്കുക പിന്നീട് അരച്ചു വച്ചിരിക്കുന്ന ഈന്തപ്പഴം പേസ്റ്റ് ഇതിലേക്ക് ചേർത്ത് നന്നായി കലക്കി എടുക്കുക. ഇതിലേക്ക് ബാക്കി പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇത് കുറുക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.