ഇത് സ്ട്രോക്ക്‌ ലക്ഷണങ്ങൾ ആണോ… ഇനി നിങ്ങൾക്ക് സ്വയം നേരത്തെ മനസ്സിലാക്കാം…

സ്ട്രോക്ക് പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാതെ പോകുന്നതാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക്‌ കാരണമാകുന്നത്. ബ്രയിനിലെ കോശങ്ങൾക്ക് ഓക്സിജനും പോഷക ഘടകങ്ങളും നൽകുന്ന രക്തക്കുഴലുകളിൽ ഉണ്ടാകുന്ന തടസ്സം അല്ലെങ്കിൽ പോട്ടൽ വിള്ളൽ മൂലം ഉള്ളിലുണ്ടാകുന്ന രക്തസ്രാവം ആണ് പക്ഷാഘാതത്തിന് കാരണമാകുന്നത്.

തലച്ചോറിൽ ഏതു ഭാഗത്തേക്കുള്ള രക്തസ്രാവമാണ് തടസ്സപ്പെടുന്നത് ഇതനുസരിച്ച് ഈ രോഗത്തിന്റെ തീവ്രത വ്യത്യാസപ്പെട്ടിരിക്കുന്നു. കുറച്ചു കോശങ്ങൾ മാത്രമാണ് നശിച്ചത് എങ്കിൽ രോഗി അത് അറിയില്ല. ചെറിയ തരിപ്പ് സെൻസേഷൻ കുറവ് ബലക്കുറവ് തോന്നിയാൽ തന്നെ കുറച്ചു കഴിഞ്ഞാൽ മാറുന്നതുകൊണ്ട് ഇത് ശ്രദ്ധിക്കാതെ പോകുന്ന അവസ്ഥയാണ്. ഇത് സൈലന്റ് സ്ട്രോക്ക് ക്ക് എന്നാണ് അറിയപ്പെടുന്നത്.

എന്നാൽ ഇവ കൂടി വരുമ്പോൾ ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങളായി മാറുന്നു. സ്ട്രോക്ക് വന്ന് 24 മണിക്കൂറിനുള്ളിൽ ബലക്കുറവ് മറ്റു രോഗലക്ഷണങ്ങൾ മാറുകയാണ് എങ്കിൽ ടിഐഎ എന്ന് പറയുന്നു. ചെറിയ രക്തസ്രാവമോ രക്തക്കട്ടയോ ആകാം ഇതിന് കാരണം. ബ്രയിനിലെ ഇമ്മ്യൂൺ സിസ്റ്റത്തിന് 24 മണിക്കൂറിനുള്ളിൽ റിപ്പയർ പൂർത്തിയാക്കി രക്തയോട്ടം പുനസ്ഥാപിക്കാൻ കഴിഞ്ഞാൽ ആണ് രോഗലക്ഷണങ്ങൾ.

കുറച്ച് സമയത്തിനുള്ളിൽ മാറി ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുക. ജീവിതശൈലി രോഗങ്ങൾ തന്നെയാണ് സ്ട്രോക്കിന് കാരണം. ഇത്തരം രോഗങ്ങൾ നേരത്തെ കണ്ടെത്തി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ശ്രമിക്കുക എന്നതാണ് സ്ട്രോക്ക് വരാതെ നോക്കാനുള്ള എളുപ്പ മാർഗമാണ്. ഒരിക്കൽ ഇത്തരം പ്രശ്നങ്ങൾ വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.