ആരും അറിഞ്ഞില്ലേ സപ്പോട്ടയുടെ ഈ ആരോഗ്യഗുണങ്ങൾ… ഇനിയെങ്കിലും ഇതൊന്നും അറിയാതെ പോകല്ലേ..!!

നിരവധി ആരോഗ്യഗുണമുള്ള നിരവധി പഴവർഗ്ഗങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട്. സാധാരണ കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ കൂടുതൽ നല്ലതും കൂടുതൽ പോഷക ഘടകങ്ങൾ അടങ്ങിയതും നാടൻ പഴവർഗ്ഗങ്ങളിൽ ആണ്. ഇത്തരത്തിൽ ഒന്നാണ് സപ്പോട്ട അഥവാ ചിക്കു. ഇതിന്റെ ആരൊഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉഷ്ണമേഖലയിൽ കാണപ്പെടുന്ന നിത്യഹരിതമരുമായ സപ്പോട്ട യുടെ ഫലം മാങ്ങാ ചക്ക വാഴപ്പഴം എന്നിവയൊക്കെ പോലെ തന്നെ വളരെ പോഷകസമ്പുഷ്ടവും ഊർജ ദായകവുമാണ്.

വളരെ പെട്ടെന്ന് ദഹിക്കുന്നതാണ് ഇതിന്റെ മധുരമുള്ള ഉൾഭാഗം. ഇതിൽ അടങ്ങിയ ഗ്ലൂക്കോസ് അംശം ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നടക്കുന്ന. വൈറ്റമിനുകൾ ധാതുക്കൾ ട്ടാനിൻ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് സപ്പോട്ട. വളരെ മധുരമുള്ള കാമ്പ് ആയതിനാൽ മിൽക്ക് ഷേക്കുകളിൽ സ്ഥിരമായി സപ്പോട്ട ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന് ഊർജം നൽകുന്ന ഗ്ലൂക്കോസ് അംശം കൂടുതലായി അടങ്ങിയ പഴമാണ് സപ്പോട്ട.

കായിക മേഖലയിലുള്ളവർക്ക് കൂടുതൽ ഊർജ്ജം ആവശ്യമായതിനാൽ ഇവർ കൂടുതൽ സപ്പോട്ട കഴിക്കുന്നത് നല്ലതാണ്. അണുബാധയും വീക്കങ്ങളും തടയാൻ കഴിവുള്ള ടാനിൻ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് അകത്തെ ദഹനപ്രക്രിയ എളുപ്പമാക്കുന്നതു വഴി ആമാശയത്തിലെ അന്ന നാളത്തിലെയും ചെറുകുടലിലെയും വീക്കങ്ങളും മറ്റു അസ്വസ്ഥതകളും മാറ്റാൻ സപ്പോട്ടക്ക്‌ കഴിയുന്നതാണ്.

അതുകൊണ്ടുതന്നെ ഉദര സംബന്ധമായ പല പ്രശ്നങ്ങളും വേദനകളും പരിഹരിക്കാൻ സപ്പോട്ട വളരെ നല്ലതാണ്. ചില ക്യാൻസറുകൾ തടയാനും സപ്പോട്ടക്ക്‌ കഴിവുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഫൈബർ പോഷകങ്ങളെല്ലാം ക്യാൻസർ പ്രതിരോധിക്കാൻ സഹായിക്കുന്നു. ശ്വാസകോശത്തിലെ അതുപോലെ തന്നെ മോണയിലെ കാൻസർ തടുക്കാൻ സപ്പോട്ടയിലെ വൈറ്റമിൻ എക്ക്‌ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *