നമ്മുടെ വീട്ടിൽ വസ്ത്രങ്ങളൊക്കെ അലക്കി കഴിഞ്ഞാൽ കബോർഡിൽ വെക്കാറുണ്ട് അല്ലേ. മഴക്കാലം ആണെങ്കിൽ ചില പൂപ്പൽ മണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും എവിടേക്കെങ്കിലും പോകാനായി വസ്ത്രങ്ങൾ എടുത്തിടുമ്പോൾ ആയിരിക്കും ഇത്തരത്തിലുള്ള മണങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നത്. പെർഫ്യൂം ആക്കിയാലും ചെറിയ രീതിയിൽ അതിന്റെ മണം ഉണ്ടാക്കും അല്ലേ.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പൂർണമായി മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുണിക്ക് ഉണ്ടാകുന്ന ആ പൂപ്പൽമണം ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഈ കാര്യം ചെയ്താൽ മതി. ഒരു പാത്രം എടുത്ത ശേഷം അതിലേക്ക് കുറച്ച് സോഡ പൊടി ഇട്ടു കൊടുക്കുക. എല്ലാത്തരത്തിലുള്ള ദുർഗന്ധവും വലിച്ചെടുക്കാനുള്ള കഴിവ് സോഡ പൊടിയിൽ ഉണ്ട്.
പിന്നീട് ആവശ്യമുള്ളത് ഏതെങ്കിലും ഒരു അഗർഭത്തിയാണ്. ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള മണത്തിലുള്ളത് എടുക്കാം. ഇതിന്റെ മരുന്ന് മാത്രം എടുത്ത് സോഡാ പൊടിയിലേക്ക് ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ തുണിക്ക് ഉണ്ടാകുന്ന മണം പോകും മാത്രമല്ല തുണിക്ക് നല്ല സുഗന്ധം ലഭിക്കുകയും ചെയ്യും.
പിന്നീട് ഒരു അലുമിനിയം പേപ്പർ ഉപയോഗിച്ച് ഇത് കവർ ചെയ്തു എടുക്കുക. പിന്നീട് അതിൽ ചെറിയ ഹോള്കൾ ഇട്ടുകൊടുക്കുക ഇങ്ങനെ ചെയ്താൽ പെട്ടെന്ന് മണം പോകില്ല. ഇങ്ങനെ ചെയ്തശേഷം അലമാരയിൽ വെച്ചാൽ മതി. കബോർഡിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റിയെടുക്കാനും. നല്ല സുഗന്ധം ലഭിക്കാനും ഈ ഒരു കാര്യം ചെയ്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.