ഡിഷ് വാഷ് ലിക്വിഡ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ..!! നാരങ്ങാത്തൊലി ഇനി കളയല്ലേ…|homemade dishwash

വീട്ടിൽ ചെറുനാരങ്ങ വാങ്ങാറില്ലേ. നാരങ്ങ വെള്ളം കുടിക്കാത്ത വരും ആരും ഉണ്ടാകില്ല. നിരവധി ഗുണങ്ങൾ ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും സഹായകരമായ ഒന്നാണ് നാരങ്ങാ. ശരീരത്തിലെ മിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. നാരങ്ങ തൊലിയും നിരവധി ഗുണങ്ങൾ നൽകുന്നതാണ്. നാരങ്ങയുടെ തൊലി ഉപയോഗിച്ച് എങ്ങനെ ഡിഷ്‌ വാഷ് ലിക്വിഡ് തയ്യാറാക്കാം.

എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ നാരങ്ങ തൊലി കൊണ്ട് ഡിഷ് വാഷ് ലിക്വിഡ് തയ്യാറാക്കാം. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിനായി ചെറുനാരങ്ങയുടെ തൊലി ആണ് ആവശ്യമായി വരുന്നത്. 11 നാരങ്ങയുടെ തൊലി ആണ് ഇതിന് ആവശ്യമായി വരുന്നത്. പിന്നീട് നാല് നാരങ്ങ കൂടി ഇതിന് ആവശ്യമായി വരുന്നുണ്ട്. ഇതിൽ ഒരു നാരങ്ങ കേട് ആയ നാരങ്ങ ആണ്.

ഈ നാരങ്ങാ തോൽ ഒരു പാത്രത്തിൽ ഇട്ടു കൊടുക്കുക. ഈ നാല് നാരങ്ങയും മുറിച്ച് ചേർക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച ശേഷം വേവിക്കാൻ വയ്ക്കുക. 20 മിനിറ്റ് സമയം നാരങ്ങയുടെ തൊലി നന്നായി തിളപ്പിച്ച് എടുക്കുക. വെള്ളം കുറവ് ആണെങ്കിൽ ആവശ്യത്തിന് ചേർത്ത് കൊടുക്കുക. ഇത് നന്നായി വെന്തു വരുമ്പോൾ തീ ഓഫാക്കിയ ശേഷം തണുക്കാൻ വയ്ക്കുക. നന്നായി തണുത്ത ശേഷം മിക്സിയുടെ ജാർ ഇട്ട ശേഷം പേസ്റ്റ് പോലെ അരച്ചെടുക്കുക.

കുറച്ച് ലൂസ് ആക്കാൻ വേണ്ടി കുറച്ച് വെള്ളം ചേർത്തു കൊടുക്കാം. പിന്നീട് ഈ പേസ്റ്റ് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് എടുക്കുക. പിന്നീട് അതിലേക്ക് അരക്കപ്പ് വിനാഗിരി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഒരു ടേബിൾ സ്പൂൺ നിറയെ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് ആവശ്യാനുസരണം വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. നന്നായി മിക്സ് ചെയ്ത ശേഷം 5 മിനിറ്റ് സമയം തിളപ്പിച്ചെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.