ഇത് ഒരു ഓർമയായി മാത്രം കാണേണ്ട… ഇതിൽ നിരവധി ഗുണങ്ങൾ…|peperomia pellucida plant

ബാല്യകാലത്തെ ഓർമകളിലെവിടെയോ മറഞ്ഞുനിൽക്കുന്ന ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് മഷിത്തണ്ട് ചെടി. നിരവധി കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. പണ്ടുകാലങ്ങളിൽ കല്ലുപെൻസിൽ കൊണ്ട് സ്ലേറ്റിൽ അക്ഷരങ്ങൾ എഴുതിയിരുന്ന കാലം നമ്മളിൽ പലർക്കും ഉണ്ടാകാം. അന്ന് അക്ഷരങ്ങൾ മായ്ക്കാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് മഷിത്തണ്ട്. ഈ ചെടിയെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

നമ്മുടെ ബാല്യത്തിലെ സുന്ദരമായ ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോകാൻ കഴിയുന്ന ഈ ചെടി സ്ലേറ്റ് മായ്ക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്. ഇത് ഒരു ഔഷധസസ്യം കൂടിയാണ് എന്ന കാര്യം പലർക്കും അറിയില്ല. വെള്ളത്തണ്ട് വെറ്റില പച്ച കണ്ണാടി പച്ച എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. നഗരമെന്നു നാട്ടുമ്പുറം എന്ന വ്യത്യാസമില്ലാതെ ഏതു മണ്ണിലും ഈ സസ്യം വളരുന്നത് കാണാം.

കൂട്ടമായി വളരുന്ന ഈ സസ്യത്തിന് കേരളത്തിലെ കാലാവസ്ഥ വളരെ അനുയോജ്യമാണ്. പരന്ന വേരുകളും ഹൃദയ ആകൃതിയിലുള്ള ഇലകളുമാണ്. ഇതിന്റെ പ്രധാനസവിശേഷത. 15 സെന്റീമീറ്റർ മുതൽ 45 സെന്റീമീറ്റർ വരെ ഇതിന് ഉയരം വരും. ഒരു വർഷം മാത്രമാണ് ഇതിന്റെ ജീവിതചക്രം. ജലാംശം ധാരാളമായി ഉള്ളതിനാൽ തണ്ടുകൾ വളരെ നേർത്തതാണ് കാണാം.

ചെറിയ ക്ലാസുകളിൽ പല പരീക്ഷണങ്ങൾക്കും ഉപയോഗിച്ചിരുന്ന ചെടി കൂടിയാണ് ഇത്. എന്നാൽ ഇതിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. ഇതിലെ ഇലകളും തണ്ടും ശരീരത്തിലെ നീർക്കെട്ട് മാറാൻ വേണ്ടി ഉപയോഗിക്കുന്നുണ്ട്. വിശപ്പില്ലായ്മ രുചിയില്ലായ്മ എന്നിവ മാറ്റാൻ നല്ല ഔഷധം കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.