വായിൽ നിന്ന് തെറിച്ചു വരുന്ന ഇത് എന്താണ്… ഇതിനു പിന്നിലെ കാരണം ഇതാണ്…|Tonsil stones causes

ടോൺസിലൈറ്റിസ് ടോൺസിൽ സ്റ്റോൺ തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ടോൺസിൽ എന്നു പറയുന്നത് എന്താണെന്ന് മനസ്സിലാക്കിയാൽ മാത്രമേ ടോൺസിലൈറ്റിസ് അതുപോലെതന്നെ ടോൺസിൽ സ്റ്റോൺ തുടങ്ങിയവയെക്കുറിച്ച് ധാരണ ഉണ്ടാവുകയുള്ളൂ. ആദ്യം തന്നെ ടോൺസിൽ എന്നുപറഞ്ഞാൽ എന്താണ് നോക്കാം. നമ്മുടെ തൊണ്ടയിൽ സൈഡിലായി കാണുന്ന വായിൽ പുറത്ത് കണ്ടുവരുന്ന കഴലകൾ ആണ് ഇത്.

ഏതെങ്കിലും ഒരു സമയത്തെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കാണും. ഇതിനു പുറത്ത് ഒരു കവറിംഗ് ഉണ്ട്. ഇതിന്റെ അകത്തേക്ക് അണുബാധ കയറുമ്പോഴാണ് ടോൺസിലൈറ്റിസ് എന്ന് പറയുന്നത്. സാധാരണ ഇത് വരുന്നത് അണുബാധ കാരണമാണ്. ടോൺസിലൈറ്റിസ് വളരെ കാലങ്ങളായി നിൽക്കുമ്പോൾ ടോൺസിൽനിന്ന് ചെറിയ അരിമണി പോലെ ചിലത് പുറത്ത് വരാം. ഇത് പലപ്പോഴും ആളുകൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന.

പലപ്പോഴും ഇത് എന്താണ് കാരണം എന്ന് സംശയം ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പേടിക്കേണ്ട ആവശ്യമില്ല. ടോൺസിലൈറ്റിസ് കൂടുമ്പോൾ വരുന്നതാണ് ടോൺസിൽ സ്റ്റോൺസ്. ഇതിൽ ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. ഇതിന്റെ പ്രധാന ലക്ഷണം തൊണ്ടവേദന ആണ്. തണുപ് കൂടുതലായി കണ്ടു വരുന്ന സമയത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പിന്നീട് ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ പനി പോലെ തോന്നുക.

ക്ഷീണം എന്നിവ അനുഭവപ്പെടുക. എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ആണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.