കപ്പലണ്ടി ഉപയോഗിച്ച് ഈ ഒരു കാര്യം ചെയ്താലോ..!! വേറെ ഒന്നും ചെയ്യേണ്ട…

വീട്ടിൽ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വ്യത്യസ്തമായ പല റെസിപ്പികൾ വീട്ടിൽ ചെയ്തു നോക്കാറുണ്ട്. അതിനു സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നല്ല ഹെൽത്തിയായ ഈവനിംഗ് സ്നാക്സ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിനുവേണ്ടി ഒരു ഗ്ലാസ് കപ്പലണ്ടി എടുക്കുക. പിന്നീട് ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാൻ വെക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അതിലേക്ക് ഓയിൽ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. തിളച്ചു തുടങ്ങുമ്പോൾ ഈ കപ്പലണ്ടി അതിലേക്ക് ഇട്ട് കൊടുക്കാവുന്നതാണ്. പച്ചകപ്പലണ്ടി നന്നായി കഴുകിയശേഷം ഇതുപോലെ ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് അഞ്ച് മിനിറ്റ് ഇതുപോലെ മീഡിയം ഫ്ലയിമിൽ തിളപ്പിച്ച്‌ എടുക്കേണ്ടതാണ്. കപ്പലണ്ടി നന്നായി വെന്തു വരുന്നതാണ്. ഇത് നല്ല വേവ് ആയിക്കഴിഞ്ഞാൽ.

പിന്നീട് കപ്പലണ്ടി ഡ്രൈ ആയി വെള്ളം കളഞ്ഞ് എടുക്കുക. പിന്നീട് ഒരു കുക്കറിൽ ഉരുളക്കിഴങ്ങ് പുഴുങ്ങി എടുക്കുക. ഇത് മാറ്റിയെടുക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് നന്നായി പൊടിച്ചെടുക്കുക. പിന്നീട് കപ്പലണ്ടി മിക്സിയുടെ ജാറിൽ ഇട്ട ശേഷം ഒന്ന് പൊടിച്ചു കൊടുക്കുക. ഇത് ഉരുളൻകിഴങ് ലേക്ക് ചേർത്തുകൊടുക്കാം. പിന്നീട് ചെറുതായി സവോള അരിഞ്ഞത് ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ കറിവേപ്പിലയും മല്ലിയിലയും ഇതിലേക്ക് എടുത്തു കൊടുക്കാവുന്നതാണ് പിന്നീട് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ നിങ്ങളുടെ ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്. രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. പിന്നീട് ഇത് ഉരുളകൾ ആക്കിയ ശേഷം ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.