ശരീരത്തിൽ ഉണ്ടാകുന്ന പല ലക്ഷണങ്ങളും ഉണ്ടാവുന്നതിന് കാരണങ്ങൾ എന്തെല്ലാമാണ് എന്ന് പലപ്പോഴും അറിയാറില്ല. ഇതിന്റെ കാരണങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ ജോയിന്റ് വേദന ഉണ്ടാകുമ്പോൾ അല്ലെങ്കിൽ എല്ലുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് കാൽസ്യം ലെവൽ പലപ്പോഴും പലരും ശ്രദ്ധിക്കുക. എന്നാൽ ഇതുപോലെ തന്നെ ബ്രെയിനിലെ പ്രവർത്തനത്തിന് അതുപോലെതന്നെ ഹൃദയത്തിന്റെ പ്രവർത്തനത്തിന് കാൽസ്യം വളരെ അത്യാവശ്യമായ ഒന്നാണ്.
ഇത് കുറഞ്ഞു പോയി കഴിഞ്ഞാൽ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാവുന്നത്. എന്തെല്ലാം ലക്ഷണങ്ങൾ ആണ് കാണിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമ്മുടെ ശരീരത്തിൽ 90% പ്രവർത്തനത്തിനും കാൽസ്യം വളരെ അത്യാവശ്യമായ ഒന്നാണ്. നമ്മുടെ ശരീരത്തിൽ 98 ശതമാനം കാത്സ്യം എല്ലുകളിലും പല്ലുകളിലും ആണ് ശേഖരിച്ചു വയ്ക്കുന്നത്. വെറും രണ്ടു ശതമാനം മാത്രമാണ് രക്തത്തിൽ ഇത് കണ്ടു വരുന്നത്.
ഇതുതന്നെയാണ് ഹൃദയ പ്രവർത്തനത്തിന് തലച്ചോറിലെ പ്രവർത്തനത്തിന് സഹായിക്കുന്നതും. ഇത് തന്നെയാണ്. നമ്മുടെ എല്ലുകളിലും പല്ലുകളിലും ശേഖരിക്കുന്ന കാൽസ്യം പൊതുവേ കാൽസ്യം ഫോസ്ഫേറ്റ് രൂപത്തിലാണ് ശേഖരിക്കുന്നത്. രക്തത്തിലുള്ള കാൽസ്യം അളവ് കുറയുന്നത് അനുസരിച്ച് എല്ലുകളിൽ നിന്ന് കാൽസ്യം രക്തത്തിലേക്ക് പോവുകയും ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ കാൽസ്യ ത്തിന്റെ അളവ് കുറഞ്ഞു കാണാത്ത അവസ്ഥയും കാണാറുണ്ട്.
സാധാരണ കാൽസ്യം അളവ് 8.6 മുതൽ 10.3 ആണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.