പുതിന ഇനി ജ്യൂസ് ഉണ്ടാക്കാൻ മാത്രമല്ല… നിരവധി ആരോഗ്യ ഗുണങ്ങൾ… പല പ്രശ്നങ്ങളും മാറ്റാം…|pudina leaf benefits

പൊതീന അറിയാത്തവരായി ആരുമുണ്ടാകില്ല. കൂടുതലും ഭക്ഷണത്തിൽ രുചിക്കും മണത്തിനും ആയി ചേർക്കുന്ന ഒന്നാണ് ഇത്. മാത്രമല്ല വെള്ളം ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. ആഹാരത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ചെറിയ സസ്യമാണ് പുതിന. ഇതിന്റെ ഇലകളിൽ പച്ചക്കർപ്പൂരം അംശം ഉള്ളതുകൊണ്ട് തലവേദന കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾക്ക് ഇത് ഉപയോഗിക്കാം. മണ്ണിൽ പടർന്നു വളരുന്ന ഒരു ചെടിയാണ് ഇത്.

പലതരത്തിലുള്ള പൊതീന ഇനങ്ങളുണ്ട്. ഇവിടെ പറയുന്നത് ഇതിനെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും ഇത് വീട്ടിൽ വെച്ചുപിടിപ്പിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാകാൻ കഴിയുന്ന ഒന്നാണ് പുതിനയില. ഇതിന് അധികം സ്ഥലത്തിന്റെ ആവശ്യമില്ല. ഇങ്ങനെ ചെയ്താൽ നല്ല ഫ്രഷ് ആയി പൊതിനയില ഇനി വീട്ടിൽ തന്നെ ലഭിക്കും. ചെറിയ അസുഖങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

പുതിന കഴിക്കുമ്പോൾ ആദ്യം ചെറിയ മധുരവും പിന്നീട് തണുപ്പാണ് അനുഭവപ്പെടുന്നത്. ഇതിന്റെ ഇലയിൽ അടങ്ങിയ മെന്തോൾ ആണ് ഇതിനു കാരണം. മണവും രുചിയും ദഹനശക്തിയും ലഭിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇറച്ചിക്കറി ബിരിയാണി എന്നിവ കഴിക്കുമ്പോൾ ഉണ്ടാകുന്ന ഗ്യാസ് വയർ സ്ഥാപിക്കൽ എന്നിവ ഇല്ലാതാക്കാൻ ഈ ചെടിയുടെ ഇല കഴിച്ചാൽ മതി.

വേദന കുറയ്ക്കാൻ പ്രത്യേക കഴിവുള്ള ഒരു ചെടിയാണ് ഇത്. കാൽസ്യം ഇരുമ്പ് എന്നിവ നല്ല രീതിയിൽ ഉള്ളതിനാൽ കായികാധ്വാനം ചെയ്യുന്നവർക്ക് മികച്ച ഒരു ചെടിയാണ് ഇത്. ഇതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് അതുപോലെ കൊഴുപ്പ് നാരുകൾ ധാതുലവണങ്ങൾ കാൽസ്യം വിറ്റാമിൻ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *