പഴവർഗ്ഗങ്ങൾ എപ്പോഴും ആരോഗ്യതിന്നു വളരെയേറെ ഗുണം ചെയ്യുന്നവയാണ്. നമ്മൾ എപ്പോഴും കഴിക്കുന്നവയും അതുപോലെ തന്നെ അല്ലാത്തവയുമായി നിരവധി പഴങ്ങൾ കാണാൻ കഴിയും. ചില പഴങ്ങളുടെ പേര് പോലും അറിയണമെന്നില്ല. എന്നാൽ ഇവയുടെ ഗുണങ്ങൾ അറിഞ്ഞാൽ കണ്ണ് തളി പോകും. ഡ്രാഗൻ ഫ്രൂട്ടിന്റെ ഗുണങ്ങളെ പറ്റിയാണ് ഇവിടെ പങ്കുവെക്കുന്നത്. ഈ പേര് കേൾക്കുമ്പോൾ നെറ്റി ചുളിയുമെങ്കിലും നേരിൽ കണ്ടാൽ ആരായാലും ഇതിന്റെ സൗന്ദര്യം ആശ്വസിച്ചു നിൽക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആരെയും ആകർഷിക്കുന്ന നിറവും രൂപമാണ് ഈ പഴത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
നമുക്ക് അത്രതന്നെ പരിചയമില്ലാത്ത പഴങ്ങളുടെ കൂട്ടത്തിലാണ് ഡ്രാഗൻ ഫ്രൂട്ട് കാണാൻ കഴിയുക കുറച്ചു കാലങ്ങളായി ഈ പഴത്തിന് നമ്മുടെ നാട്ടിലും പ്രചാരം കൂടി വരികയാണ്. എന്തൊക്കെയാണെങ്കിലും ഇതിന്റെ ഗുണങ്ങൾ പൂർണമായി പലർക്കും അറിയില്ല. ഇളം പിങ്ക് നിറത്തിലുള്ള പഴത്തിൽ വെള്ളം നിറത്തിലുള്ള കാമ്പും കറുത്ത ചെറിയ അരികളുമാണ് കാണാൻ കഴിയുക. അരിയും കാമ്പും ചേർത്ത് കഴിക്കാവുന്നതാണ്. ഈ പഴത്തിൽ കൊളസ്ട്രോൾ അളവു വളരെ കുറവാണ്. ഇത് ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്നുണ്ട്. അതുപോലെതന്നെ നാരുകൾ കൊണ്ട് സമ്പന്നമായ ഡ്രാഗൺ ഫ്രൂട്ട് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.
ആന്റി ഓസിഡന്റ് കൊണ്ട് സമ്പന്നമായത് കൊണ്ട് ക്യാൻസർ സാധ്യത ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ഒപ്പം തന്നെ ചർമ്മത്തിന് നിത്യ യൗവനം നൽകാനുമിത് സഹായിക്കുന്നുണ്ട്. എല്ലാ സൗന്ദര്യ പ്രശ്നങ്ങളുടെയും സ്വാഭാവിക പരിഹാരം ഇതിൽ കാണാൻ കഴിയും. അതുകൊണ്ടുതന്നെ സ്ഥിരമായി കഴിക്കുന്നത് സൗന്ദര്യം സംരക്ഷിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മുഖക്കുരുവിന് മുഖത്ത് ഉണ്ടാകുന്ന പാടുകൾ ക്ക് മികച്ച പരിഹാരമാണ് ഇത്. അതുപോലെതന്നെ ഉയർന്ന അളവിലുള്ള പൊട്ടാസ്യം കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നുണ്ട്. വൈറ്റമിൻ സി കൊണ്ട് സമ്പന്നമായ ഒന്നാണ് ഈ പഴം.
അതുകൊണ്ട് തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് പ്രമേഹം പോലുള്ള അസുഖങ്ങൾ ചെറുക്കാനും സഹായിക്കുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ടിന്റെ നീര് മുടിയിലും തലയോട്ടിയിലും പുരട്ടുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മുടിക്ക് നല്ല മൃദുലത നൽകാനും സഹായിക്കുന്നുണ്ട്. വാതം ഉള്ളവർ കഴിച്ചാൽ രോഗം കുറയാനും ഊർജ് വർദ്ധിക്കാനും സഹായിക്കുന്നതാണ്. ഇതു കൂടാതെ ചർമ്മത്തിന്റെ മൃദുലത വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. പോഷക സമൃദ്ധവും ഊർജ്ജതായകവും സ്വാദിഷ്ടവുമാണ് ഇത്. പഴത്തിന്റെ പുറം ചെതുമ്പലങ്ങൾ പോലെയുള്ളതിനാൽ പിത്തയാ എന്ന പേരും കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD