നിസാരമാക്കി കളയുന്ന പലതും ചിലപ്പോൾ വളരെ മൂലം ഏറിയത് ആകാം. അത്തരത്തിൽ നിരവധി ഔഷധ ഗുണങ്ങൾ ശരീരത്തിന് നൽകുന്ന ഒട്ടേറെ സസ്യജാലങ്ങളുടെ പറ്റി നമുക്കറിയാം. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് അത്തരത്തിലൊരു സസ്യത്തെ പറ്റിയാണ്. കേരളത്തിലെ ദേശീയ ഉത്സവമായ ഓണവുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്ന ഒരു പൂവ് ആണ് തുമ്പപൂവ്. എല്ലാവരും ഓണം ആകുമ്പോൾ ആദ്യം ഓർക്കുക തുമ്പപൂവ് ആണ്.
തുമ്പപൂവ് ഇല്ലാത്ത ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയകാലത്തെ പറയപ്പെടുന്നത്. കേരളത്തിലെ ചില ഭാഗങ്ങളിൽ ഇന്നും തുമ്പപൂവും അതിന്റെ കൊടിയും ചേർന്ന ഭാഗങ്ങൾ മാത്രമേ ഓണ ആഘോഷങ്ങൾക്കായി ഉപയോഗിക്കുന്നത്. കർക്കടകമാസത്തിൽ നന്നായി വളരുന്ന തുമ്പ ഓണം ആകുമ്പോൾ ആണ് പൂക്കുന്നത്. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കാറുണ്ട്.
ഇന്ന് ഇവിടെ പറയുന്നത് തുമ്പച്ചെടി യെ കുറിച്ചാണ്. ഇതിന്റെ ഔഷധ ഉപയോഗങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. തുളസിയെ പോലെ തന്നെ ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ് തുമ്പ. ഇതിന്റെ പോവും വേരും എല്ലാം ഔഷധ തന്നെയാണ്.. തുമ്പാ കരിന്തുമ്പ പെരുന്തുമ്പ എന്നിങ്ങനെ മൂന്നു തരത്തിൽ ഇത് കാണുന്നുണ്ട്.
ഇവയ്ക്കെല്ലാം തന്നെ ഔഷധഗുണങ്ങളും ഉണ്ട്. തുമ്പച്ചെടിയുടെ നീര് ദിവസവും കുടിക്കുന്നത് കഫക്കെട്ട് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. തലവേദന പ്രശ്നങ്ങൾ മാറാനും തുമ്പച്ചെടി ഏറെ നല്ലതാണ്. തുമ്പയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് തേൻ ചേർത്ത് കഴിച്ചാൽ കുട്ടികളിലെ ഉദര കൃമി ശമിക്കാൻ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.