വീട്ടിൽ വളരെ ഗുണകരമായ കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചില ചെറിയ കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്നത്തെ കാലത്ത് കൂടുതൽ പേരിൽ കണ്ടുവരുന്നത്. എന്നാൽ ഇനി വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. മൂന്ന് ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്.
നമ്മുടെ വീടുകളിൽ ഈർക്കിലി ചൂല് ഉണ്ടാകും. എപ്പോഴും ഈർക്കിൽ ചൂലിൽ ഈർക്കിലി ഓരോന്നോരോന്നായി പോകുന്നത് കാണാം. ഇനി അങ്ങനെ പോകാതിരിക്കാൻ ചില കാര്യങ്ങൾ ചെയ്യാം. നിങ്ങളുടെ ബനിയൻ തുണികൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. അതിന്റെ തുണി ഒന്നര ഇഞ്ച് വീതിയിൽ കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം 2 ഈർക്കിലി എടുക്കുക. പിന്നീട് അത് മൂന്നുനാലു പീസാക്കി മുറിച്ചെടുക്കുക.
പിന്നീട് അത് ഉള്ളിൽ വെച്ച് തള്ളി കൊടുത്തശേഷം നന്നായി കെട്ടി കൊടുക്കുക. ഇങ്ങനെ ചെയ്താൽ ചൂലിന് നല്ല പിടി കിട്ടുകയും ഉള്ളിൽ നല്ല ബലം കിട്ടുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്താൽ പിന്നീട് ഒരു ഇറക്കി പോലും പുറത്തുപോകില്ല. സാധാരണ തുണി യെക്കാളും ചരടിനെ കാളും നല്ലത് ബനിയൻ തുണി ആണ്. ഇനി കൈ കഴുകാനായി എടുക്കുന്ന സോപ്പ് പെട്ടെന്ന് തന്നെ തീർന്നു പോകുന്ന കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഇതിന് ആവശ്യമുള്ളത് സർജിക്കൽ മാസ്ക് ആണ്. അതിനുശേഷം നമുക്ക് അതിന്റെ ഒരു ഭാഗം കട്ട് ചെയ്തു കളയുക. ഈ മാസ്ക് 2 ലയർ ആയിരിക്കും. ഈസോപ്പ് അതിനുള്ളിലേക്ക് ഇടുക. പിന്നീട് അടിഭാഗം കെട്ടി കൊടുക്കുക. പിന്നീട് ഇത് ഉപയോഗിച്ചാൽ പെട്ടെന്ന് സോപ്പ് തീർന്നു പോകുന്ന പ്രശ്നം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.