ഒരു കിടിലൻ റെമഡി പരിചയപ്പെട്ടാലോ. വീട്ടിൽ ലഭ്യമായ ഒന്നാണല്ലോ ഉപ്പും ചെറുനാരങ്ങയും. ഒരു വിധം എല്ലാ വീടുകളിലും ഇത് കാണും. ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഉപ്പും ചെറുനാരങ്ങയും വെച്ച് ചെയ്യാൻ കഴിയുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വീട്ടിൽ ഉള്ള ചില കത്തികൾ തുരുമ്പ് പിടിക്കുന്ന അവസ്ഥ കാണാറുണ്ട്.
അതുപോലെ സ്റ്റീൽ പാത്രങ്ങളും നൂൽപുട്ട് ഉണ്ടാക്കുന്ന അച്ച് അതിനുള്ളിൽ എല്ലാം തന്നെ തുരുമ്പ് പോലെ കാണാം. ഇത്തരത്തിലുള്ള തുരുമ്പ് പോകാൻ നാരങ്ങയും ഉപ്പും മാത്രം മതി. കത്തിയിലെ തുരുമ്പ് കളയാൻ അതിലേക്ക് കുറച്ച് ഉപ്പു ഇട്ടശേഷം നാരങ്ങ കൊണ്ട് നന്നായി ഉരച്ച് കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ തുരുമ്പ് കളയാൻ സാധിക്കുന്നതാണ്.
ഇങ്ങനെ നല്ല ഉരച്ച് ശേഷം സാധാരണ വെള്ളത്തിൽ കഴുകി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ തുരുമ്പു കളയാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ നൂൽപ്പുട്ട് ഉണ്ടാക്കുന്ന പാത്രത്തിലും ഇത്തരത്തിൽ തുരുമ്പ് പിടിക്കുന്നത് കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇതുപോലെ തന്നെ ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഉള്ളി വെളുത്തുള്ളി മത്സ്യം മാംസം എന്നിവ കട്ട് ചെയ്തുകഴിഞ്ഞ് അതിലെ മണം കളയാൻ ഇത്തരത്തിൽ ചെയ്താൽ മതിയാകും. വളരെ എളുപ്പത്തിൽ തന്നെ കട്ടിങ് ബോർഡ് വൃത്തിയാക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ സ്റ്റീൽ പാത്രങ്ങളിൽ കാണുന്ന കറ മാറ്റിയെടുക്കാനും ഇത് ഏറെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.