കട്ട തൈര് ഇനി വീട്ടിൽ തയ്യാറാക്കാം… ഇനി നാടൻ തൈര് തന്നെ ലഭിക്കും…

തൈര് എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി തൈര് തയ്യാറാക്കാം. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കടകളിൽ നിന്നും വാങ്ങുന്ന കട്ട തൈര് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് വളരെ എളുപ്പത്തിൽ ഒരു മണിക്കൂർ കൊണ്ട് തന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്നതാണ്.

ഇത് തൈരായി നിങ്ങൾക്ക്ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് കുക്കർ ഉപയോഗിച്ച് ആണ് തയ്യാറാക്കുന്നത്. കുക്കറിൽ വെച്ച ശേഷം ഈ യൊരു കാര്യം ചെയ്യുകയാണ് എങ്കിൽ ഒരു മണിക്കൂർ ഒന്നര മണിക്കൂർ കൊണ്ട് തൈര് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് കട്ടിയുള്ള തൈര് വീട്ടിൽ തന്നെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിനായി ഒരു പാൻ എടുക്കുക. ഏത് പാത്രമാണ് എടുക്കുന്നത് അതിൽ കുറച്ച് നനവ് ഉള്ളത് നന്നായിരിക്കും.

ഈ നനവോടുകൂടി തന്നെ അര ലിറ്റർ പാല് ഒഴിച്ച് കൊടുക്കുക. പാല് തിളച്ചു വരുന്നത് വരെ വെയിറ്റ് ചെയ്യുക. പാല് തിളച്ചു വരുമ്പോൾ തന്നെ തീ കുറയ്ക്കുക. ഇതിനുശേഷം ചെറിയ ചൂടോടുകൂടി വീട്ടില്ള്ള തൈര് ഇതിനകത്തേക്ക് ഒഴിക്കണം. 6 ടേബിൾസ്പൂൺ തൈര് ഇതിലേക്ക് ചേർത്തു കൊടുക്കുന്നത്. പിന്നീട് ഇത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതൊരു മറ്റൊരു പാത്രത്തിലേക്ക് പകർത്തി നന്നായി മിക്സ് ചെയ്ത് എടുക്കുക.

പിന്നീട് ഇത് ഓരോ ചെറിയ സ്റ്റീൽ പാത്രങ്ങളിൽ ഒഴിച്ചുവെക്കുക. പിന്നീട് ഒരു കുക്കർ അടുപ്പത്ത് വയ്ക്കുക. ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് അതിനു മുകളിൽ ചെറിയ റാക്ക് വെച്ച് കൊടുക്കുക. അതിനു മുകളിൽ ചെറിയ പാത്രം വെച്ച് അതിനുമുകളിൽ തൈര് ഒഴിച്ച് പാത്രം വെച്ച് കുക്കർ മൂടി വയ്ക്കുക. പിന്നീട് ഇത് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു മണിക്കൂർ കഴിയുമ്പോൾ ഇത് തുറന്നു നോക്കാം. ഒരു മണിക്കൂർ ഒന്നരമണിക്കൂർ കഴിഞ്ഞ് എടുത്തു നോക്കുമ്പോൾ നല്ല കട്ടിയായി തൈര് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.