ഗ്യാസ് ഇനി വലിയ രീതിയിൽ ലാഭിക്കാം… ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി… ഇനിയെങ്കിലും അറിയാതെ പോകല്ലേ…

ഗ്യാസ് പെട്ടെന്ന് തീർന്നു പോവുക ഒരുമാസം പോലും ഗ്യാസ് ഉപയോഗിക്കാൻ കഴിയാതെ വരിക എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ നേരിടുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. ഇന്ന് ഇവിടെ പറയുന്നത് പാചകവാതകം ലാഭിക്കാൻ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ ചെറിയ കാര്യങ്ങളിൽ ലാഭിച്ചാൽ തന്നെ ഗ്യാസ് ലാഭിക്കാൻ കഴിയുന്നതാണ്. പാചകം ചെയ്യാനായി പാത്രം സ്റ്റവിന് മുകളിൽ.

വച്ച് തീ കത്തിക്കുമ്പോൾ എപ്പോഴും കുറഞ്ഞ തീയിൽ വയ്ക്കാൻ ശ്രദ്ധിക്കുക. ചെറിയ പാത്രം എടുക്കുമ്പോൾ ആ പാത്രത്തിലെ താഴെ മാത്രം നിൽക്കുന്ന രീതിയിൽ തീ കത്തിക്കുക. ഒരുപാട് പുറത്തേക്ക് പോകുന്ന രീതിയിൽ വെക്കരുത്. ഇങ്ങനെ ചെയ്യുന്നത് വഴി വേറെ യാതൊരു ഗുണവും ലഭിക്കുന്നില്ല. ഗ്യാസ് നഷ്ടമാകുമെന്ന് മാത്രം. ചെറിയ പാത്രങ്ങൾ വയ്ക്കുമ്പോൾ എപ്പോഴും പാത്രത്തിനു താഴെ മാത്രം തീ ലഭിക്കുന്ന രീതിയിൽ തീ കത്തിക്കുക.

എന്ത് ഭക്ഷണവും കുക്ക് ചെയ്യുമ്പോഴും അടച്ചുവെച്ച് കുക്ക് ചെയ്യാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് പാകംചെയ്ത് കിട്ടുന്നതാണ്. അപ്പോൾ അത്രയും ഗ്യാസ് ലാഭിക്കാൻ കഴിയുന്നതാണ്. മൺപാത്രങ്ങളിൽ പാചകം ചെയ്യുന്ന സമയത്ത് മൺപാത്രം നന്നായി ചൂടായി കഴിഞ്ഞാൽ തീ.

നന്നായി കുറച്ചു വയ്ക്കാം. ചപ്പാത്തി ദോശ എന്നിവ ഉണ്ടാക്കുമ്പോൾ അവസാനമാകുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഗ്യാസ് ബർണർ ഇടയ്ക്കിടയ്ക്ക് ക്ലീൻ ചെയ്യുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ രീതിയിൽ തന്നെ ഗ്യാസ് ലഭിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *