പഴങ്ങൾ ശരീരത്തിൽ നിരവധി പോഷകങ്ങൾ നൽകുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ചില ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അധികമാരും കഴിക്കാത്ത എന്നാൽ സുപരിചിതമായ ഒരു പഴമാണ് മൾബെറി. ഇതിന്റെ ഉത്ഭവം ചൈനയിലാണ്. പട്ടുനൂൽ പുഴുവിന്റെ പ്രധാന ആഹാരം മൾബറി ചെടിയുടെ ഇലയാണ്.
അതുകൊണ്ട് തന്നെ ഇന്ത്യയിൽ മുഴുവൻ ഇത് കൃഷി ചെയ്യുന്നുണ്ട്. 150 ഓളം ഇനങ്ങൾ ഉണ്ട് മൾബറിയുടെ ഇനത്തിൽ. എന്നാൽ 10 12 ഇനങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ഇന്നത്തെ കാലത്ത് ഏതൊരാൾക്കും ഉണ്ടാകുന്ന ഒന്നാണ് പ്രമേഹം. വീട്ടിൽ ഒരാൾക്കെങ്കിലും പ്രമേഹം ഇല്ലാതെ പോകില്ല. എന്നാൽ ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണ് മൾബെറി.
ഇതിന്റെ പഴവും ഇലയും എല്ലാം പ്രമേഹരോഗത്തിന് വളരെ നല്ലതാണ്. ചെറുകുടലിൽ ഉണ്ടാകുന്ന ഗ്ലൂക്കോസ് നിയന്ത്രിക്കാൻ മൾബറി കഴിയുന്നുണ്ട്. നല്ല രീതിയിൽ ഭക്ഷണ ക്രമീകരിച്ച വ്യായാമം ചെയ്യുന്നവർക്ക് മാത്രമേ ആരോഗ്യം സംരക്ഷിക്കാനും യുവത്വം നിലനിർത്താൻ സാധിക്കുകയുള്ളൂ. എന്നാൽ ഇപ്പോൾ യുവത്വം നിലനിർത്താൻ മൾബറി സഹായിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.
പ്രായമാകുമ്പോൾ ചർമത്തിലുണ്ടാകുന്ന മാറ്റങ്ങൾ തലമുടി നരക്കുന്ന പ്രശ്നങ്ങൾ എന്നിവ ഒരു പരിധിവരെ മാറ്റിയെടുക്കാൻ മൾബറിക്ക് സാധിക്കും എന്നാണ് പറയുന്നത്. ശരീരത്തിന് പ്രതിരോധശേഷി നൽകാനും മൾബറിക്ക് കഴിയും. ആവശ്യത്തിന് വൈറ്റമിൻ സി യും ആന്റി ആക്സിഡന്റ് കളും മൾബെറിയിൽ കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.