കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഡ്രൈ ഫ്രൂട്ട് ആണ് ബദാം. ധാരാളം ഔഷധ മൂല്യങ്ങൾ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ഇത്. വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ശാരീരിക പരമായിട്ടും ചർമ്മപരമായിട്ടും കേശപരമായിട്ടും എല്ലാം അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ്.
ഇതിൽ ആരോഗ്യകരമായിട്ടുള്ള കൊഴുപ്പുകൾ ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് നല്ല കൊളസ്ട്രോളിന് ഉല്പാദിപ്പിക്കുകയും ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുകയും അതുവഴി ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൊളസ്ട്രോളിനെ കുറയ്ക്കുന്നതോടൊപ്പം തന്നെ രക്തത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പ്രമേഹത്തെയും ഇത് ഇല്ലാതാക്കുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ.
ഇത് ദഹനത്തെ ഉത്തേജിപ്പിക്കുകയും ദഹനക്കേട് മൂലം ഉണ്ടാകുന്ന രോഗങ്ങളെ ചെറുത്തു നിർത്തുകയും ചെയ്യുന്നു. അതോടൊപ്പം ദിവസവും ബദാം കുതിർത്ത് കഴിക്കുന്നത് വഴിയും ഇതിൽ അടങ്ങിയിട്ടുള്ള എല്ലാ ഗുണങ്ങളും നമ്മുടെ ശരീരത്തിന് പെട്ടെന്ന് കിട്ടുകയും അതുവഴി തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മക്കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങളെ ചെറുത്തു നിർത്താനും സാധിക്കുന്നു.
ബദാമിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയതിനാൽ തന്നെ ഇത് വിശപ്പിനെ കണ്ട്രോൾ ചെയ്യാൻ ഉപയോഗപ്രദമാണ്. അതുപോലെ തന്നെ ചർമ്മത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെ അകറ്റാൻ ബദാം ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ബദാം ഉപയോഗിച്ചിട്ടുള്ള ഒരു സ്ക്രബ്ബറാണ് ഇതിൽ കാണുന്നത്. ഈ സ്ക്രബ്ബ് മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴി നമ്മുടെ മുഖത്തെ എല്ലാ കരുവാളിപ്പും കരിമംഗല്യവും നീക്കം ചെയ്യപ്പെടുന്നു. അതോടൊപ്പം തന്നെ മുഖകാന്തി വർധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.