എല്ലാവർക്കും ഉപകാരപ്രദമായ ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിലെ അല്ലെങ്കിൽ ഓഫീസിൽ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് പാറ്റ ശല്യം. ഇടയ്ക്കിടെ വീട്ടിലെ പലഭാഗങ്ങളിലും കണ്ടുവരുന്ന പാറ്റകൾ വലിയ രീതിയിലുള്ള അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്. അലമാരകളിൽ മറ്റും പാറ്റകൾ കയറി കൂടുന്നത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
അതിനൊപ്പം മറ്റ് ചെറിയ ടിപ്പുകൾ കൂടി പരിചയപ്പെടാം. സാധാരണ കുപ്പികൾ ക്ലീൻ ചെയ്യുന്നത് കാണാറുണ്ട്. സൈഡ് ഭാഗങ്ങൾ എല്ലാം ക്ലീൻ ചെയ്യുന്നത് കാണാറുണ്ട്. എന്നാൽ അടിഭാഗം ക്ലീൻ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിനുവേണ്ടി ബ്രഷിലെ നെക്കിന്റെ ഭാഗത്ത് ചെറുതായി ചൂടാക്കി കൊടുക്കുക. പിന്നീട് അതുപോലെ വളച്ചു കൊടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ എൽ ഷേപ്പിലുള്ള ബ്രഷ് കിട്ടുന്നതാണ്.
ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ കുപ്പിയുടെ അടിഭാഗം കൂടി ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ചില സമയങ്ങളിൽ എന്തെല്ലാം ക്ലീൻ ചെയ്താലും ചില മണം പോകില്ല ഇതു പോകാൻ വേണ്ടി കുറച്ച് കടുക് ഇട്ടു കൊടുത്ത ശേഷം കുറച്ചു ചൂടുവെള്ളം ഇട്ടു കൊടുത്താൽ ആ മണം പോകുന്നതാണ്. ഇനി പാറ്റ ശല്യം ഒഴിവാക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ പറയുന്നത്. എല്ലാവർക്കും അറിയേണ്ട ഒന്നാണ് ഇത്.
അതിനുവേണ്ടി പ്രധാനമായും ഉപയോഗിക്കുന്നത് കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ആണ്. ഏതെങ്കിലും ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ഇതുകൂടാതെ ചെറുനാരങ്ങ ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് ചെറിയ സ്പ്രൈ ബോട്ടിൽ ആക്കി പാറ്റ വരുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ പിന്നീട് ആ ശല്യം ഉണ്ടാവില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.