എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന നിങ്ങൾക്ക് വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യത്തെ ടിപ്പ് കുട്ടികളുള്ള വീട്ടിൽ ഉണ്ടാവുന്ന പ്രശ്നമാണ് ചുവരിൽ കുട്ടികളുടെ വക ഉണ്ടാകുന്ന ചിത്രപ്പണികൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് പലരും ചിന്തിച്ചു കാണും. ഇത് പരിഹരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
അതിനുവേണ്ടി ആവശ്യമായ ഒന്നാണ് ലൈസോൾ. ഇതിന്റെ കൂടെ കുറച്ചു വെള്ളം കൂടി എടുത്തു ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് പതുക്കെ ഉരച്ച് കൊടുത്താൽ ഇത് ക്ലീൻ ചെയ്ത് മാറ്റാൻ കഴിയുന്നതാണ്. അടുത്ത ഒരു പ്രശ്നമാണ് പലരുടെയും വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന മിറർ പൊടിപിടിച്ച മങ്ങിയ അവസ്ഥയിലായിരിക്കും ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. അതിന് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
കുറച്ചു വിനാഗിരി എടുത്ത ശേഷം ഒരു ടിഷ്യു വിലേക്ക് അല്ലെങ്കിൽ കോട്ടൻ തുണിയിലേക്ക് ആക്കി കൊടുക്കുക. അത് ഉപയോഗിച്ച് നന്നായി തുടച്ചാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറിക്കിട്ടുകയും കണ്ണാടി വെട്ടിതിളങ്ങുകയും ചെയ്യും. അടുത്തത് ബെഡ്ഷീറ്റ് പുതപ്പ് എന്നിവ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുക എങ്ങനെയാണ് എന്നാണ്. വാഷിംഗ് മെഷീൻ ഇല്ലാത്തവർക്കും ഷോൾഡർ വേദന ഉള്ളവർക്കും പുതപ്പ് ബെഡ്ഷീറ്റ് എന്നിവ കഴുകാൻ വലിയ ബുദ്ധിമുട്ടാണ്.
അത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. കുറച്ചു വെള്ളത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കുക. പിന്നീട് ലിക്വിഡ് ഡിറ്റർജെന്റ് ചേർക്കുക. പിന്നീട് അതിലേക്ക് പുതപ്പ് ബെഡ്ഷീറ്റ് മുക്കിവയ്ക്കുക. പിന്നീട് 10 മിനിറ്റ് അങ്ങനെ വയ്ക്കുക. ഇപ്പോൾ അഴുക്ക് മുഴുവൻ ഇളക്കി കാണും. ഇനി നിങ്ങൾക്ക് കഴുകി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.