വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില എളുപ്പ വിദ്യകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ വീട്ടിലുള്ള ചവിട്ടി അതുപോലെതന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന ടവൽ ബാത്റൂമിൽ ഉപയോഗിക്കുന്ന ടവ്വൽ തോർത്ത് ഇവയെല്ലാം മഴക്കാലത്ത് കഴുകാനും അതുപോലെതന്നെ ഉണക്കാനും വളരെ ബുദ്ധിമുട്ട് ആണ്. ഇനി ആരും തേച്ചുകഴുകി വലിയ രീതിയിൽ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.
എത്ര കഠിനമായ രീതിയിലുള്ള അഴുക്ക് ആണെങ്കിലും. എത്ര കനം കൂടിയ ചവിട്ടി ആണെങ്കിലും കഴുകാനും. അതുപോലെ പൂർണ്ണമായി അഴുക്ക് മാറ്റി നല്ല വൃത്തിയാക്കാൻ സഹായിക്കുന്ന കിടിലൻ വഴിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും വളരെ എളുപ്പം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ കിച്ചൻ ടവൽ എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. അടുക്കളയിൽ ഉപയോഗിക്കുന്ന ടവൽ ബാത്റൂമിൽ ടവൽ.
എന്നിവയ്ക്ക് മഴക്കാലത്ത് ചീത്ത മണം ഉണ്ടാകുന്നത് സാധാരണമാണ്. അത്തരത്തിലുള്ള മണം മാറ്റാനും അഴുക്ക് പൂർണമായി മാറ്റാനും എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. അതിനായി ഒരു സ്റ്റീൽ പാത്രത്തിൽ വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ കുറച്ച് സോപ്പുപൊടി ചേർത്തുകൊടുക്കാം. അഴുക്ക് കൂടുതലാണെങ്കിൽ അതിനനുസരിച്ച് സോപ്പ് പൊടി ചേർത്ത് കൊടുക്കേണ്ടതാണ്.
ഈ വെള്ളത്തിൽ തുണി നന്നായി മുങ്ങി കിടക്കണം. പിന്നീട് ഇതിനകത്തേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുക്കുക. തുണിയിലെ അഴുക്ക് പൂർണ്ണമായി മാറ്റിയെടുക്കാനും ദുർഗന്ധം മാറ്റിയെടുക്കാനും ബേക്കിംഗ് സോഡ നല്ലതാണ്. ചവിട്ടി എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. ഇതിന് പച്ചവെള്ളം സോപ്പുപൊടി പൊടി ഉപ്പ് എന്നിവയാണ് ആവശ്യം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.