വെളുത്തുള്ളിയെ കുറിച്ച് പ്രത്യേകം ആർക്കും പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ. എല്ലാവർക്കും അറിയാവുന്ന അടുക്കളയിൽ ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഇല്ലാതെ കറി വയ്ക്കുന്ന ശീലം മലയാളികൾക്ക് ഇല്ല. പാചകത്തിൽ രുചിയും മണവും കൂട്ടാൻ വെളുത്തുള്ളി ഏറെ സഹായകരമാണ്. വിവിധ പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. മനുഷ്യരെയും ചെടികളെയും ബാക്ടീരിയ ഫംഗസ് പ്രാണികൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ വെളുത്തുള്ളിക്ക് കഴിവുണ്ട്. ജൈവരീതിയിൽ കൃഷി ചെയ്യുന്നവർക്ക് പരാഗണകാരി കൾക്ക് അപകടം വരുത്താതെ വളരെ സുരക്ഷിതവും.
പ്രകൃതിദത്തവും ആയി ഉപയോഗിക്കുന്ന കീടനാശിനിയും വെളുത്തുള്ളിയിൽ നിന്ന് തയ്യാറാക്കാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് വെളുത്തുള്ളിയുടെ വിവിധ ഉപയോഗങ്ങൾ കുറിച്ചാണ്. അറിയുന്നതും അറിയാത്തതുമായ നിരവധി ഉപയോഗങ്ങൾ വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ എന്നിവയെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വയറുവേദനയും ദഹനസംബന്ധമായ അസുഖങ്ങൾ മാറ്റി എടുക്കാൻ വേണ്ടി ഏറെ സഹായകരമായ ഒന്നാണ് വെളുത്തുള്ളി.
വെളുത്തുള്ളിയുടെ ഉപയോഗം രഹന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വിരശല്യം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇതുകൂടാതെ ശരീരത്തിലുണ്ടാകുന്ന അമിതമായ കൊളസ്ട്രോൾ നിയന്ത്രിക്കാനും വെളുത്തുള്ളി സഹായിക്കുന്നുണ്ട്. ഇഞ്ചിയും വെളുത്തുള്ളിയും ചേർന്ന മിശ്രിതം ശരീരത്തിന് അമൃത് പോലെയാണ്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാൽ ഇല്ലാതാക്കാവുന്നതാണ്.
ഒരു കഷ്ണം ഇഞ്ചി ഒരു ചെറു നാരങ്ങ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി എന്നിവ കൂടി ജ്യൂസ് അടിച്ചു കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.