നല്ല തുടുത്ത കവിളുകൾ വേണമെന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകും. മുഖസൗന്ദര്യത്തിന് പ്രത്യേക ആകർഷണം നൽകുന്ന ഒന്നാണ് തുടുത്ത കവിൾ. എന്നാൽ എല്ലാവർക്കും നല്ല തുടുത്ത കവിൾ ലഭിക്കണമെന്നില്ല. ഇത്തരത്തിൽ ഒട്ടിയ കവിൾ മാറികിട്ടാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കവിൾ കുറഞ്ഞതുകൊണ്ട് മാത്രം മുഖപ്രസാദം സൗന്ദര്യവും ഇനി കുറയില്ല.
കവിൾ തുടുക്കാൻ ചില മുഖ വ്യായാമങ്ങൾ ശീലിച്ചാൽ മതി. ഇടയ്ക്കെല്ലാം കവിൾ വീർപ്പിച്ചു പിടിക്കുന്നത് കവിൾ തുടുക്കാൻ സഹായിക്കും. 5 മിനിറ്റ് എങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. രാവിലെയും വൈകുന്നേരവും അൽപനേരം വെള്ളം കവിൾ കൊള്ളുന്നത് നല്ലതാണ്. കവിൾ വീർപ്പിച്ചു പിടിച്ച് ഇരുകൈകളിലും ഉള്ള മോതിരവിരൽ ചൂണ്ടുവിരൽ നടുവിരൽ ഇവ ചേർത്തു പിടിച്ച് താഴെ നിന്ന് മുകളിലേക്ക് മസാജ് ചെയ്യുക.
ദിവസം 20 തവണയെങ്കിലും ഇത് ചെയ്താൽ ഒട്ടിയ കവിൾ തുടുക്കാൻ നല്ലതാണ്. ഒട്ടിയ കവിൾ ഉള്ളവർ മേക്കപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ കൈകൾ കൊണ്ട് കവിളുകൾ മുകളിലോട്ട് തടവണം. ഇതുകൊണ്ട് രണ്ടു പ്രയോജനം ആണ് ലഭിക്കുക. രക്തയോട്ടം വർദ്ധിക്കാനും പേശികൾ ഊർജ്ജ സ്വലം മാകാനും ഇത് സഹായിക്കും.
പച്ച വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയുള്ള ടവൽ കൊണ്ട് മുഖം കൂടെ കൂടെ തുടയ്ക്കുന്നത് കവിളുകൾക്ക് നല്ലതാണ്. ഉറങ്ങുന്നതിനു മുൻപ് ശുദ്ധമായ വെണ്ണ മുഖത്ത് പുരട്ടി രാവിലെ എഴുന്നേറ്റ ഉടൻ ആദ്യം പച്ച വെള്ളത്തിലും പിന്നീട് ചൂടുവെള്ളത്തിലും കഴുകിയാൽ മുഖം മൃദുലവും മിനുസവും ആയിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.