അടുക്കളയിൽ ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ദൈനംദിന ജീവിതത്തിൽ വളരെ ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടമ്മമാർക്ക് ഏറെ ഗുണകരമായ ഒന്നാണ് ഇവിടെ പറയുന്നത്. ബ്രേക്ഫാസ്റ്റിന് ഇടിയപ്പം ഉണ്ടാകാറുണ്ട് അല്ലേ. ഇത് ഉണ്ടാക്കുന്ന സമയത്ത് ഒരു പ്രാവശ്യം ചുറ്റി കഴിഞ്ഞ്.
അത് ഓപ്പൺ ചെയ്യുന്ന സമയത്ത് മാവ് മുകളിലേക്ക് കയറി വന്നിട്ടുണ്ടാകും. അതുകൊണ്ടുതന്നെ അതിൽ ഒരുപാട് പ്രസ് ചെയ്യാൻ കഴിയില്ല. ഇത് വളരെ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. എപ്പോഴും മാവ് ഫിൽ ആക്കേണ്ട അവസ്ഥ ഉണ്ടാകും. ഇത് ഒഴിവാക്കാനുള്ള ചില ടിപ്പുകൾ ആണ് ആദ്യം പറയുന്നത്. വല്ലാതെ കനമില്ലാത്ത പ്ലാസ്റ്റിക് മൂടി എടുക്കുക. പിന്നീട് അത് സേവനാഴി യുടെ അളവിൽ കട്ട് ചെയ്ത് എടുക്കുക.
പിന്നീട് നൂൽപ്പുട്ട് ഉണ്ടാക്കുമ്പോൾ മാവ് ഫിൽ ചെയ്തശേഷം നമ്മൾ കട്ട് ചെയ്ത് എടുത്ത ആ റൗണ്ട് അതിനകത്ത് ഇട്ട് കൊടുത്തശേഷം നൂലപ്പം ഉണ്ടാക്കുകയാണെങ്കിൽ മുമ്പ് ഉണ്ടായ പോലെ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇടിയപ്പം വേവിക്കുന്ന സമയത്ത് ഒരുപാട് വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല.
ഏകദേശം ആവശ്യമുള്ള വെള്ളം കണക്ക് നോക്കി ഒഴിച്ചാൽ മതിയാവും. കുറഞ്ഞ ഫ്ലാമിൽ ഭക്ഷണം പാകം ചെയ്യുകയാണ് ഏറ്റവും നല്ലത്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില അടുക്കള ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.