പുരുഷന്മാരിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ കാരണം ഇതാണ്..!! ഇത് അറിയാതെ പോകല്ലേ..!!

പുരുഷന്മാരെ പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങളും അലട്ടാറുണ്ട്. ഇതു വലിയ രീതിയിലുള്ള അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്. ഗൈനക്കോമാസ്റ്റിയ എന്ന അസുഖത്തെ പറ്റിയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ലോകമെമ്പാടുമുള്ള 30 മുതൽ 40 ശതമാനം വരെയുള്ള പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്താണ് ഗൈനക്കോമാസ്റ്റിയ പുരുഷന്മാരുടെ സ്തനങ്ങളിലുണ്ടാകുന്ന അമിതമായ വളർച്ചയുടെ അവസ്ഥയാണ് ഗൈനക്കോമാസ്റ്റിയ.

ഇത് എന്തുകൊണ്ട് സംഭവിക്കുന്നു ഇത് ആർക്കെല്ലാം ഉണ്ടാകാൻ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ശരീരത്തിൽ മെയിൽ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അതുപോലെതന്നെ ഫീമെയിൽ ഹോർമോൺ ആയ ഈസ്ട്രജനും തമ്മിൽ നിശ്ചിതമായ അളവ് ഉണ്ട്. ഈസ്ട്രജൻ അളവ് പുരുഷന്മാരിൽ കൂടുമ്പോഴാണ് സ്തന വളർച്ച കൂടുതലായി കാണുന്നത്. പ്രധാനമായും ഇത് 3 വയസ്സുള്ള ആളുകളെയാണ് കൂടുതലായി ബാധിക്കുന്നത്.

ഒന്ന് ജനിച്ച ഉടനെയുള്ള കുട്ടികളിൽ. രണ്ടാമത് കൗമാരത്തിലേക്ക് നീങ്ങുന്ന കുട്ടികളിൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ. മൂന്നാമത് പ്രായമായവരിലാണ് ഇത് കണ്ടുവരുന്നത്. ജനിച്ച ഉടനെയുള്ള കുട്ടികളിൽ പലപ്പോഴും അമ്മയുടെ ശരീരത്തിൽ നിന്ന് ലഭിക്കുന്ന ഈസ്ട്രജൻ അളവ് കൂടുന്നത് കാണും അതിന്റെ ഫലമായി സ്തനങ്ങളിൽ വലിപ്പം സംഭവിക്കാം. പുരുഷന്മാരുടെ രണ്ടാമതായി ഉണ്ടാകുന്ന മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണ് കൗമാരം.

ഈ സമയത്ത് ടെസ്റ്റോസ്റ്റിറോൺ ഈസ്ട്രജൻ എന്നിവയുടെ ചെറിയ വ്യത്യാസം കാരണം മാറിടത്തിൽ വളർച്ച കൂടുന്നത് കാണാം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *