ശരീരത്തിൽ നിരവധി ഗുണങ്ങൾ നൽകുന്ന ഒരുപാട് ഭക്ഷണപദാർത്ഥങ്ങൾ നമുക്കറിയാം. ഓരോന്നും ഒന്നിനൊന്ന് ഗുണങ്ങൾ ശരീരത്തിൽ നിൽക്കുന്നവയാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കറുവപ്പട്ട മസാല എന്ന നിലയിലാണ് കാണുന്നത്. എന്നാൽ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. ഇതുപോലെ പാൽ സമീകൃത ആഹാരമാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് പാലിൽ പലപ്പോഴും പല തരത്തിലുള്ള പൗഡർ കലക്കി കുടിക്കുന്നത് നാം കണ്ടിട്ടുണ്ട്.
കോൾഡ് സമയങ്ങളിൽ മഞ്ഞൾപൊടി ചേർത്ത് പാൽ കുടിക്കാറുണ്ട്. മരുന്ന് ഗുണമുള്ള കറുവപട്ട അല്പം പൊടിച്ച് പാലിൽ ചേർത്ത് കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. കറുവപ്പട്ട പാലിൽ തിളപ്പിച്ചു കുടിച്ചാൽ ഉള്ള ഗുണങ്ങൾ എന്തെല്ലാം ആണ് നമുക്ക് നോക്കാം. ദഹന പ്രശ്നങ്ങൾ മാറ്റാനുള്ള നല്ല വഴിയാണ് ഇത്. പാൽ കുടിക്കുമ്പോൾ ഉണ്ടാകുന്ന അസിഡിറ്റി കുറയ്ക്കാൻ ഉള്ള വഴി കൂടിയാണ് ഇത്.
പ്രമേഹം പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹത്തിന് നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. കറുവപ്പട്ട യിൽ പ്രമേഹം ചെറുക്കാനുള്ള നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. രാത്രി കിടക്കാൻ സമയം കറുവപ്പട്ട ചേർത്ത പാൽ കുടിച്ചാൽ നല്ല ഉറക്കം ലഭിക്കുന്നതാണ്. കുട്ടികൾക്ക് ഏറെ ഗുണകരമായ ഒന്നാണ് ഇത്.
ചർമത്തിനും മുടിക്കും എല്ലാം കറുവപ്പട്ട ചേർത്ത പാൽ കുടിക്കുന്നത് ഏറെ നല്ലതാണ്. എല്ലുകളുടെ ബലത്തിന് നല്ല വഴിയാണ് കറുവപ്പട്ട ചേർത്ത പാല്. പ്രായാധിക്യം മൂലം ഉള്ള വാതം പോലുള്ള രോഗങ്ങൾക്കും നല്ലൊരു പരിഹാരം ആണ് ഇത്. കൂടാതെ പല്ലുകൾ കേട് വരുന്നത് തടയാനും ഇത് വളരെയേറെ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.