സാധാരണരീതിയിൽ വീട്ടിലുണ്ടാക്കുന്ന ചില പ്രശ്നങ്ങൾ നിസ്സാരമായി മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ വേനൽക്കാലം ആകുമ്പോൾ പോടി പെട്ടെന്ന് കയറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുണ്ടാകുന്ന പൊടി തുരത്താനായി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ഒരു ചെറിയ കുപ്പി ഉപയോഗിച്ച് ഒരു കിടിലൻ മോപ്പ് ഉണ്ടാക്കാൻ കഴിയുന്നതാണ്. യാതൊരു ചെലവുമില്ലാതെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. എന്തെങ്കിലും ഒരു പഴയ ടീഷർട്ട് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. എന്തെങ്കിലും തുടക്കാൻ എല്ലാം പഴയ ടീഷർട്ട് നമ്മൾ ഉപയോഗിക്കാറുണ്ട്. പെട്ടെന്ന് വെള്ളം വലിച്ചെടുക്കാൻ ഇത് നല്ലതാണ്. അതുപോലെതന്നെ മോപ്പ് ഉണ്ടാക്കാനും ഇത് വളരെ നല്ലതാണ്.
ഇതിന്റെ കൈക്ക് താഴെയുള്ള ഭാഗം വെട്ടിയെടുക്കുക. പിന്നീട് അത് രണ്ടായി മുറിച്ചെടുക്കുക. പിന്നീട് അത് കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. മുറിക്കുമ്പോൾ ഒരു ഇഞ്ചു ഗ്യാപ്പ് ഇട്ടു വേണം മുറിക്കാൻ. പിന്നീട് നമുക്ക് വേറെ കുറച്ച് സാധനങ്ങൾ കൂടി ആവശ്യമുണ്ട്. ഒരു കുപ്പി ഒരു മെഴുകുതിരി ഒരു പപ്പടം കുത്തി കത്തി എന്നിവയാണ്. കത്തി നന്നായി ചൂടാക്കിയശേഷം കുപ്പി മുറിച്ചെടുക്കുക.
കുപ്പിയുടെ മുകൾഭാഗവും അടിഭാഗവും മുറിച്ചുകളയുക. പിന്നീട് അതിന്റെ ഒരു സൈഡ് മാത്രം മുറിക്കുക. ഇപ്പോ നീളത്തിലുള്ള ഒരു ഷീറ്റ് ആയി അത് ലഭിക്കുന്നതാണ്. പിന്നീട് രണ്ട് ലെയറായി പപ്പടം കുത്തി ഉപയോഗിച്ച് തുള്ളകൾ ഇട്ടു കൊടുക്കുക. പിന്നീട് നമ്മൾ വെട്ടിയെടുത്ത തുണി പ്ലാസ്റ്റിക് ഷീറ്റ് ന്റെ വീതിയിൽ മടക്കി എടുക്കുക. പിന്നീട് സൂചിയും നൂലും ഉപയോഗിച്ച് തുന്നി പിടിപ്പിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.