കരിഞ്ചീരകം നിങ്ങൾ അറിയാതെ പോയ ഉപയോഗങ്ങൾ…

എല്ലാവർക്കും അറിയുന്ന ഒന്നാണ് കരിഞ്ചീരകം. ഇത് കണ്ടിട്ടില്ലെങ്കിലും കേൾക്കാത്തവർ വളരെ വിരളമായിരിക്കും. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കരിഞ്ചീരകം. അനുഗ്രഹത്തിന്റെ വിത്ത് എന്നറിയപ്പെടുന്ന കരിഞ്ചീരകം എല്ലാകാലത്തും ഒരു ഉത്തമമായ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി കരിഞ്ചീരകവും കരിഞ്ചീരക തൈലവും ഏഷ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

അറബിനാടുകളിൽ ഏറെ പ്രചാരം ആയ യൂനാനി ചികിത്സ ഗ്രന്ഥങ്ങളിൽ കരിഞ്ചീരകത്തെ പറ്റി നിരവധി പറയുന്നുണ്ട്. വനാന്തര മേഖലകളിൽ തഴച്ചുവളരുന്ന ചെറു സസ്യത്തിന് വിത്ത് ആണ് കരിഞ്ചീരകം. മരണം ഒഴികെ മറ്റ് എല്ലാ അസുഖങ്ങൾക്കും ഔഷധമാണെന്ന് ഇത് പറയപ്പെടുന്നു. പ്രധാനമായും രോഗപ്രതിരോധത്തിന് ഏറെ സഹായകരമായ ഒന്നാണ് ഇത്. കരിഞ്ചീരകം ശീലമാക്കിയാൽ.

പാമ്പുകടിച്ചാൽ പോലും വിഷം ഏൽക്കില്ല എന്നൊരു വിശ്വാസം ആഫ്രിക്കയിൽ നിലനിൽക്കുന്നുണ്ട്. നിരവധി ഔഷധങ്ങൾ കരിഞ്ചീരക ത്തിലുണ്ട്. പണ്ടുകാലം മുതൽ തന്നെ ആളുകൾ ഉപയോഗിക്കുന്ന വിശ്വാസയോഗ്യമായ ഔഷധമാണ് കരിഞ്ചീരകം. എല്ലാ രോഗങ്ങൾക്കുമുള്ള ഔഷധം എന്ന് പറയുമ്പോൾ അത് ഫലപ്രദമാകുന്നത് അത് ആവശ്യമുള്ള അളവിൽ ഉപയോഗിക്കുമ്പോൾ മാത്രമാണ്.

പ്രസവാനന്തരം സ്ത്രീകളുടെ ഗർഭപാത്രം പൂർവ്വസ്ഥിതി പ്രാപിക്കാൻ കരിംജീരകം കഷായം വെയ്ക്കുന്ന രീതിയും നമ്മുടെ നാട്ടിലുണ്ട്. ശ്വാസകോശ രോഗങ്ങൾ വയറിനെയും കുടലിനെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്ക്ക് മരുന്നായി പൊതുവായി ആരോഗ്യ വർധനവിന് കരിഞ്ചീരകം ഉപയോഗിക്കുന്നുണ്ട്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഏറ്റവും നല്ലതാണ് കരിഞ്ചീരകം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *