എല്ലാവർക്കും അറിയാവുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്കാം. കോവയ്ക്കാം മെഴുക്കുപുരട്ടി തയ്യാറാക്കിയും പലതരത്തിലുള്ള ചാറുകറി തയ്യാറാക്കിയും നാം കഴിക്കാറുണ്ട്. ഈ കോവൽ ഇഷ്ടമല്ലാത്ത വരും കഴിക്കാത്തവരും നിരവധിയാണ്. ഇനി ഈ കാര്യം അറിഞ്ഞാൽ എല്ലാവരും കോവൽ കഴിക്കുന്നതാണ്. ഇതിന്റെ ഔഷധഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. കോവയ്ക്കയെ കുറിച്ച് നമുക്ക് എന്ത് അറിയാം അല്ലേ.
കോവയ്ക്ക ഒരു മഹാ സംഭവം തന്നെയാണ്. ഏത് കാലാവസ്ഥയിലും പ്രകൃതിയുമായി ഇണങ്ങിനിൽക്കുന്ന ഒന്നാണ് കോവയ്ക്കാം. വലിയ രീതിയിൽ ശല്യങ്ങൾ ഇല്ലാതെ സ്വയം വളർന്നുവരുന്ന ഒന്നാണ് ഇത്. പ്രത്യേക പരിഗണന ഒന്നും വേണ്ട മഴക്കാലത്ത് ആണെങ്കിലും അധികം വിളവ് തരുന്നു. ഇതിന്റെ ഇലയും കായും ഉപയോഗിക്കാവുന്നതാണ്. ഒരു സസ്യകുലത്തിലെ അംഗമായ കോവയ്ക്ക ഇംഗ്ലീഷിൽ ഐ വി ഗാർഡ് എന്നും സംസ്കൃതത്തിൽ മധുശമനി എന്നും അറിയപ്പെടുന്നു.
കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഹൃദയം തലച്ചോറ് വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നു. മാത്രമല്ല ശരീരം മാലിന്യങ്ങൾ നീക്കി ശരീരം സംരക്ഷിക്കാൻ കോവയ്ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. നിരവധി പോഷകങ്ങൾ നിറഞ്ഞതും ശരീരത്തിന് കുളിർമ നൽകുന്നതും ആരോഗ്യവും ആണ് കോവയ്ക്കാ. ഇളം കോവയ്ക്ക അല്ലെങ്കിൽ മൂക്കാത്തത് പച്ചയ്ക്ക് കഴിക്കാവുന്നതാണ്.
പ്രമേഹ രോഗികൾക്ക് രോഗശമനത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ് ഇത്. കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഒരു ഇൻസുലിൻ ആണ്. പ്രമേഹ രോഗി ദിവസവും ചുരുങ്ങിയത് 100 ഗ്രാം കോവയ്ക്ക ഉപയോഗിക്കുകയാണ് എങ്കിൽ കൂടുതൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനും നശിക്കുന്ന കോശങ്ങൾ പുനരുജീവിപ്പിക്കാനും സാധിക്കുന്നതാണ്. ഇതിന്റെ ഇലയ്ക്കും ഔഷധഗുണം ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.