സ്ത്രീകൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് പലതരത്തിലുള്ള അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ പലരും ഭയപ്പെടുന്ന ഒന്നാണ് കാൻസർ. ഇത്തരത്തിൽ സ്ത്രീകളിൽ കൂടുതലായി ബ്രെസ്റ്റ് ക്യാൻസർ കഴിഞ്ഞാൽ കണ്ടുവരുന്ന ഒന്നാണ് ഗർഭാശയ ക്യാൻസർ. ഗർഭാശയ കാൻസർ അതായത് സർവകൽ കാൻസർ എന്ന് പറയുമ്പോൾ.
ഗർഭപാത്രത്തിലെ ക്യാൻസർ എന്നിവ രണ്ടും ഒന്നാണോ എന്ന് പലർക്കും സംശയമുണ്ടാകാം. യഥാർത്ഥത്തിൽ രണ്ടും രണ്ട് തരത്തിലാണ് കണ്ടുവരുന്നത്. ഗർഭപാത്രത്തിനുള്ളിൽ വരുന്നതാണ് എൻഡോമെട്രിക് കാൻസർ എന്ന് പറയുന്നത്. അതിന്റെ മുഖത്ത് അല്ലെങ്കിൽ താഴത്തെ ഭാകത്ത് വരുന്നതാണ് ഗർഭാശയ ഗള കാൻസർ എന്ന് പറയുന്നത്. ഇതിന് പ്രധാനകാരണം വൈറസ് ആണ്.
ഇത് മറ്റൊരാളുമായുള്ള ബന്ധത്തിലൂടെയാണ് ശരീരത്തിൽ എത്തുന്നത്. 80% ആളുകളിലും രോഗ പ്രതിരോധശേഷി കൂടുതൽ ഉള്ളതുകൊണ്ട് ഈ പ്രശ്നങ്ങൾ മാറി പോകുന്നതാണ്. എന്നാൽ ചിലരിൽ ഇത്തരം പ്രശ്നങ്ങൾ മാറാതെ നിൽക്കുന്ന അവസ്ഥ ഉണ്ടാകാം. ഇത്തരക്കാരിലാണ് പിന്നീട് ക്യാൻസർ അവസ്ഥയ്ക്ക് മുൻപുള്ള സ്റ്റേജ് ആയി വരുന്നത്.
ഇത് ക്യാൻസർ ആയി വരാനും സാധ്യതയുണ്ടെന്ന്. ക്യാൻസറായി വരാനുള്ള കാലഘട്ടം എന്ന് പറയുന്നത് 10 മുതൽ 15 വർഷം വരെയാണ്. ക്യാൻസർ പ്രശ്നങ്ങൾ കണ്ടെത്താനുള്ള ടെസ്റ്റുകൾ വളരെ അധികം ലഭ്യമാണ്. ഇത് നേരത്തെ കണ്ടെത്തുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.