വലിയ രീതിയിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് ചെറുനാരങ്ങ. ഇക്കാര്യത്തിൽ ആർക്കും യാതൊരു സംശയവും ഇല്ലാത്തതാണ്. നമ്മുടെ വീട്ടിൽ സാധാരണഗതിയിൽ പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. അച്ചാർ ഇടാനും കൂൾ ഡ്രിങ്ക്സ് ഉണ്ടാക്കാനാണ് ചെറുനാരങ്ങ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഈ ഗുണം മാത്രമല്ല ചെറുനാരങ്ങയിൽ ഉള്ളത്.
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഇത് മുടിക്കും ചർമത്തിനും അതുപോലെതന്നെ ആരോഗ്യത്തിനും ഏറെ സഹായകരമാണ്. ഇളം ചൂടുള്ള ചെറുനാരങ്ങ വെള്ളം. ചെറുനാരങ്ങയുടെ കൂടെ തേൻ ചേർത്ത് കുടിക്കുക എന്നിങ്ങനെയുള്ള പലരീതിയിലുള്ള ടിപ്പുകളും നാം കണ്ടിട്ടുള്ളതാണ്. എന്നാൽ ചെറുനാരങ്ങ യിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിന് പറ്റിയുള്ള കാര്യം പലരും കേട്ടുകാണില്ല.
ഇങ്ങനെ തിളപ്പിച്ച് കുടിക്കുന്നത് നിരവധി ഗുണങ്ങൾ ആണ് ലഭിക്കുന്നത്. എങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. വെള്ളത്തിൽ ചെറുനാരങ്ങാ തോടോടെ മുറിച്ച് ഇടുക. ഇങ്ങനെ ചെയ്യുന്നത് വഴി ഡിപ്രഷൻ പ്രശ്നങ്ങൾ മാറ്റി നല്ല ഉന്മേഷം ഉണ്ടാക്കാൻ സഹായിക്കുന്നു. ഇത് തിളപ്പിച്ച് വെള്ളം ശരീരത്തെ ആൽക്കലൈൻ ആക്കും.
ഇത് ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ്. കൂടാതെ ശ്വാസത്തിൽ ഉണ്ടാകുന്ന ദുർഗന്ധം അകറ്റാനുള്ള നല്ല വഴി കൂടിയാണ് ചെറു നാരങ്ങ വെള്ളം തിളപ്പിച്ച് കുടിക്കുന്നത്. ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.