ഒരു ചേട്ടൻ ആകുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. സ്വന്തം സഹോദരങ്ങളെ രക്ഷിക്കാൻ ബാധ്യസ്ഥനാണ് ഒരു ചേട്ടൻ. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ചൈനയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ അത്തരത്തിൽ വൈറലാകുന്നത്. വീട്ടു മുറ്റത്തു നിന്ന് കളിച്ചുകൊണ്ടിരിക്കുന്ന 2 ചെറിയ കുട്ടികളെ ആണ് ആദ്യ ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ആ രണ്ടു കുട്ടികൾ ഒരു പശുക്കുട്ടിയെ കണ്ടു ഭയക്കുന്നു.
അതിൽ ഒരു പെൺകുട്ടി നിലവിളിച്ച് വീട്ടിലേക്ക് ഓടുന്നത് കാണാൻ കഴിയും. അവൾ ഓടിയത് തന്റെ ചേട്ടനെ വിളിക്കാൻ വേണ്ടിയാണ്. അവിടെയാണ് ആ രസകരമായ കാഴ്ച കാണാൻ കഴിയുക. അവളുടെ ചേട്ടന് വെറും ആറു വയസ്സാണ് പ്രായം. എന്നാൽ ആറുവയസ്സുകാരൻ ആണെന്ന് കരുതി നിസ്സാരമായി കരുതേണ്ട. പക്ഷേ ആള് പുലി ആണെന്ന് വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നതാണ്.
https://youtu.be/Wj4qBthAi90
ഒരു കമ്പ് കൊണ്ട് വന്നു ആ പശുക്കുട്ടിയെ കുടിക്കുന്ന ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. പിന്നീട് അതിനുശേഷം തന്റെ സഹോദരങ്ങളെ പശു കുട്ടിയിൽ നിന്നും രക്ഷിച്ച് ഗേറ്റ് അടച്ചു മൂടുന്നതും കാണാം. പിന്നീട് സഹോദരങ്ങളെ രക്ഷിച്ച അവന്റെ സന്തോഷ പ്രകടനവും വീഡിയോയിൽ കാണാൻ കഴിയും. പേടിച്ചു കഴിയുന്ന സഹോദരങ്ങളെ ആ കുട്ടി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നു ഉണ്ട്.
സഹോദരി കരഞ്ഞ ഉടൻതന്നെ ഒന്നും നോക്കാതെ ഒരു കമ്പും എടുത്ത് ഇറങ്ങിയ ഇവൻ ആള് പുലിയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും പറയുന്നത്. ഇവൻ ഒരു സംഭവം തന്നെയാണ് ഇവൻ ഉള്ളപ്പോൾ ആ കുഞ്ഞുങ്ങൾ ആരെയും പേടിക്കേണ്ട. എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.