മാധ്യമങ്ങളിൽ ദിനംപ്രതി കാണുന്ന വാർത്തയാണ് ഓൺലൈൻ ഗെയിമിങ് കാരണം കുട്ടികൾക്ക് വന്ന കുറെ പ്രശ്നങ്ങളും. ചില കുട്ടികളുടെ മരണവാർത്തയും. എന്താണ് ഈ ഓൺലൈൻ ഗെയിം. അതിനെ പറ്റി ചില കാര്യങ്ങൾ മനസ്സിലാക്കാം. ഇത്തരത്തിൽ ഉള്ള പല ഗെയിമുകളും മൊബൈൽ വഴിയാണ് ചെയ്യുന്നത്. മൊബൈൽ ഉപയോഗിക്കുന്നതുകൊണ്ട് നിരവധി ഉപകാരങ്ങൾ ഉണ്ടെങ്കിലും. ചില ദോഷവശങ്ങൾ ഉണ്ട് എന്ന് ഓർമിപ്പിക്കുകയാണ് ഇവിടെ. 1947 ലാണ് ആദ്യമായി ലോകത്ത് മൊബൈൽ ഫോൺ കൊണ്ടുവരുന്നത്.
അന്ന് അത് വളരെ ഭാരം കൂടിയതും തോളിൽ സ്ട്രാപ്പ് ഇട്ട് കൊണ്ടുനടക്കുന്ന ഒന്നും ആയിരുന്നു. ഇന്നത്തെ കാലത്ത് എല്ലാവരുടെ കയ്യിലും മൊബൈൽ ഫോൺ ഉണ്ട്. ചിലരുടെ കൈയിൽ ഒന്നിലധികം മൊബൈൽ ഫോണുകളും ഉണ്ട്. കുട്ടികൾക്ക് വരെ ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഉണ്ട്. കൂടാതെ ഓൺലൈൻ പഠനങ്ങളുടെ ആവശ്യകത വന്നതോടെ എല്ലാ കുട്ടികൾക്കും മൊബൈൽഫോൺ ആയി എന്ന് തന്നെ പറയാം.
ഇത് ജീവിതത്തിലെ ഒരു ഭാഗമായിത്തന്നെ കഴിഞ്ഞു. പക്ഷേ പഠനങ്ങൾ കാണിക്കുന്നത് 70 ശതമാനം കുട്ടികളും 11 വയസ്സിനും 18 വയസ്സിനും ഇടയിൽ ഉള്ളവർ ഏകദേശം 11 മണിക്കൂർ മൊബൈൽ ഫോണിൽ ചിലവ് ചെയ്യുന്നുണ്ട്. മൊബൈൽ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ ആദ്യം നമുക്ക് നോക്കാം. മൊബൈൽ റേഡിയേഷൻ ചെവിയുടെ കേൾവിശക്തി ബാധിക്കാം. കുറെ നേരം ഇത് ഉപയോഗിക്കുന്നത് കണ്ണിനു പ്രയാസം വരാവുന്ന ഒന്നാണ്.
കുട്ടികളിൽ റേഡിയേഷൻ ഉണ്ടാക്കുന്നുണ്ട് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തലവേദന തലകറക്കം അപസ്മാരം തുടങ്ങിയവ ഇതിന്റെ ഫലമായി കണ്ടുവരുന്നുണ്ട്. രണ്ടു വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്കും മൊബൈലുമായി കോൺടാക്ട് പാടില്ല. അങ്ങനെ ചെയ്താൽ വളരെയേറെ ദോഷഫലങ്ങൾ ഉണ്ടാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.