എല്ലായിപ്പോഴും നമ്മുടെ വീട്ടിൽ കാണാൻ സാധിക്കുന്ന ഒന്നാണ് ഉപ്പും ചെറുനാരങ്ങയും. ചെറുനാരങ്ങ ദാഹശമനിക്ക് ഉപയോഗിക്കുമ്പോൾ ഉപ്പ് നമ്മുടെ കറിക്ക് ഉപ്പ് രസം ലഭിക്കുന്നതിനായി ഉപയോഗിക്കുന്നു. അതിനാൽ തന്നെ ഇവ രണ്ടും സ്ഥിരമായി തന്നെ നമ്മുടെ വീട്ടിൽ കാണാവുന്നതാണ്. എന്നാൽ ഇതിന് പുറമേ ഈ ഉപ്പും ചെറുനാരങ്ങയും നല്ലൊരു ക്ലീനിങ് ഏജന്റ് ആണ്.
നല്ല ബ്ലീച്ചിങ് കണ്ടന്റ് ഇവയിൽ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് ഒട്ടനവധി കറകളെ ഇല്ലായ്മ ചെയ്യുന്നതിന് ഉത്തമമാണ്. അത്തരത്തിൽ ഉപ്പും ചെറുനാരങ്ങ ഉപയോഗിച്ച് കറകളെയും അഴുക്കുകളെയും നിൽക്കുന്ന ഒരു ട്രിക്ക് ആണ് ഇതിൽ കാണുന്നത്. 100% റിസൾട്ട് നൽകുന്ന നല്ല സൂപ്പർ റെമഡിയാണ് ഇത്. ഇതിൽ ഏറ്റവും ആദ്യത്തേത് കത്തിയിലേയും സേവനാഴിയിലെയും തുരുമ്പു കറ കളയുന്നതാണ്.
ഇതിനായി കത്തിയെടുത്ത് അതിന്റെ തുരുമ്പുള്ള ഭാഗത്ത് ഏറ്റവും ആദ്യം അല്പം ഉപ്പുപൊടി ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ചെറുനാരങ്ങ നീര് അതിന്റെ മുകളിലേക്ക് പിഴിഞ്ഞ് ആ തൊണ്ട് കൊണ്ട് തന്നെ നല്ലവണ്ണം സ്ക്രബ്ബ് ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ അതിൽ നിന്ന് വിട്ടുപോയിക്കൊള്ളും. അതുപോലെ തന്നെ സേവനാഴിയിലെ തുരുമ്പ് കളയുന്നതിന്.
വേണ്ടി ഏറ്റവും ആദ്യം തുരുമ്പുള്ള ഭാഗത്ത് ഉപ്പിട്ട് കൊടുത്ത് അതിലേക്ക് ചെറുനാരങ്ങയുടെ നീര് വച്ച് ചെറുനാരങ്ങ കൊണ്ട് സ്ക്രബ്ബ് ചെയ്തെടുക്കാവുന്നതാണ്. ചെറുനാരങ്ങ കൊണ്ട് സ്ക്രബ്ബ് ചെയ്യാൻ പറ്റുന്നില്ല എന്നുണ്ടെങ്കിൽ ഒരു ടൂത്ത് ബ്രഷ് ഒന്ന് വളച്ചതിനുശേഷം അത് ഉപയോഗിച്ച് നല്ലവണ്ണം ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.