നമ്മുടെ വീടുകളിൽ നാം ഏറെ താല്പര്യത്തോടെ കൂടി നട്ടുവളർത്തുന്ന ഒരു ചെടിയാണ് റോസ് ചെടി. റോസിന്റെ ഒരു കമ്പ് നട്ടുവളർത്തുകയാണെങ്കിൽ അതിൽ നിന്ന് വളരെയധികം വിളവ് നമുക്ക് ലഭിക്കുന്നതാണ്. എന്നിരുന്നാലും ഒട്ടുമിക്ക ആളുകളും റോസിന്റെ നല്ലയിനം കൊമ്പുകൾ നഴ്സറികളിൽ നിന്നും മറ്റും വാങ്ങി വീട്ടിൽ നടാറാണ് പതിവ്. അത്തരത്തിൽ നടുമ്പോൾ നല്ലയിനം പൂക്കൾ നമ്മുടെ വീട്ടിൽ വളരെ പെട്ടെന്ന് തന്നെ ഉണ്ടാകുന്നതാണ്.
എന്നാൽ പലപ്പോഴും നഴ്സറികളിൽ നിന്നും മറ്റും റോസിന്റെ കൊമ്പുകൾ വീട്ടിലേക്ക് വാങ്ങിച്ചു കൊണ്ടുവന്ന് ആ ഗ്രോ ബാഗുകളിൽ നിന്ന് മാറ്റി നടുമ്പോൾ പലപ്പോഴും അത് മുരടിച്ച് വാടിപ്പോകുന്നതായി കാണാവുന്നതാണ്. ഇതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് റോസിന്റെ ചെടി വാങ്ങിച്ചു കൊണ്ടുവന്ന നാം മാറ്റി നടുമ്പോൾ അതിന്റെ വേര് പൊട്ടിപ്പോകുന്നു എന്നുള്ളതാണ്.
ഒരിക്കലും അതിന്റെ വേര് പൊട്ടിപ്പോകാൻ അനുവദിക്കരുത്. ഇത്തരത്തിൽ റോസിന്റെ വേര് പൊട്ടിപ്പോവുകയാണെങ്കിൽ അത് മണ്ണിൽ വയ്ക്കുമ്പോൾ മണ്ണിലെ ബാക്ടീരിയകൾ കയറിക്കൂടി അതിനെ നശിപ്പിച്ചു കളയുന്നു. അതിനാൽ തന്നെ റോസ് ചെടി നടുമ്പോൾ പേര് പൊട്ടാതെ നടാനും അതുപോലെതന്നെ മണ്ണ് നല്ലവണ്ണം ആ ചെടിക്ക് അനുയോജ്യമായി തയ്യാറാക്കിയിട്ട് നടാനും ശ്രദ്ധിക്കേണ്ടതാണ്.
ഈ മണ്ണിൽ പലതരത്തിലുള്ള നല്ലതും ചീത്തയും ആയിട്ടുള്ള ബാക്ടീരിയകൾ ഉണ്ടാകും. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ആന്റി ബാക്ടീരിയൽ പ്രൊഡക്ടുകൾ വാങ്ങി മണ്ണിനെ ഇട്ടു കൊടുക്കാനാണ് പതിവ്. എന്നാൽ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ മണ്ണിൽ ഇട്ടു കൊടുക്കുന്നത് വഴി അതിലെ നല്ല ബാക്ടീരിയകൾ വരെ നശിച്ചു പോയേക്കാം. തുടർന്ന് വീഡിയോ കാണുക.