നാമോരോരുത്തരും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ചെടികൾ നട്ടുപിടിപ്പിക്കുന്നവരാണ്. ഇത്തരത്തിൽ പല ചെടികളും നട്ടുപിടിപ്പിക്കുന്നതിന് മുമ്പായി അതിനെ വേരുപ്പിടുപ്പിക്കുക എന്നുള്ള ഒരു ദൗത്യമുണ്ട്. ഇത്തരത്തിൽ തണ്ടായി കുഴിച്ചിടുന്ന ചെടികൾക്ക് വേരു പിടിപ്പിക്കേണ്ടതായി വരുന്നു. ഇത്തരം സാഹചര്യങ്ങളിൽ വേരിപ്പിടിപ്പിക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും റോട്ടിംഗ് ഹോർമോൺ ആണ് ഉപയോഗിക്കാറുള്ളത്.
ഈയൊരു ഹോർമോൺ ഓരോ ചെടികൾക്കും ഓരോ തരത്തിൽ ആയിരിക്കും ഉണ്ടാവുക. എന്നാൽ യാതൊരു തരത്തിലുള്ള റൂട്ടിൽ ഹോർമോണോ ഒന്നും ചേർക്കാതെ തന്നെ ചെടി വേലി പിടിപ്പിക്കുന്ന ഒരു മാജിക്കാണ് ഇതിൽ കാണുന്നത്. വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള ഒരു മാജിക് തന്നെയാണ് ഇത്. ഇതിനായി ഇവിടെ എടുത്തിട്ടുള്ളത് അത്തിയാണ്. ഇതിന്റെ നല്ല കൊമ്പ് നോക്കിയിട്ട് വേണം നാം എടുക്കാൻ.
അതിനുശേഷം ഈ കൊമ്പിന്റെ ഒരു ഭാഗത്തെ തൊലി കത്തി കൊണ്ടോ ബ്ലേഡ് കൊണ്ട് നല്ലവണ്ണം ചെത്തിയെടുക്കേണ്ടതാണ്. ഈ തൊലി ചെത്തി എടുക്കുമ്പോൾ അതിന്റെ അടിവശം ചെത്തി പോകാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് തൊലി പോയിക്കഴിയുമ്പോൾ വെളുത്ത ഭാഗം കാണാവുന്നതാണ്. ഈ വെളുത്ത ഭാഗത്ത് കത്തികൊണ്ട് ബ്ലേഡ് കൊണ്ടോ ചെറുതായിട്ട് ഒന്ന് ഉരച്ചു കൊടുക്കേണ്ടതാണ്.
കാരണം ഇതിന്റെ ആ ഭാഗത്ത് ഉരച്ചു കൊടുത്തില്ലെങ്കിൽ പിന്നീട് വീണ്ടും തൊലി വന്നു മൂടുന്നതാണ്. അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ നല്ലവണ്ണം ഈ കൊമ്പിന്റെ മുറിച്ച് തൊലിയുടെ ഭാഗത്തിന് താഴെയായി ചുറ്റി കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് നമുക്ക് മണ്ണ് നിറച്ചു വയ്ക്കാവുന്നതാണ്. മണ്ണ് നിറയ്ക്കുമ്പോൾ തന്നെ മണ്ണിനോടൊപ്പം ആട്ടിൻകാട്ടം പൊടിച്ചതും കൂടി നിറയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.