പോഷക ഘടകങ്ങൾ ധാരാളമടങ്ങിയിട്ടുള്ള ഒന്നാണ് ചെറുപയർ. മുതിർന്നവർക്കും കുട്ടികൾക്കും ഗർഭിണികൾക്കും എല്ലാം ഒരുപോലെ ഉപകാരപ്രദമാണ് ചെറുപയർ. ഇത് നമ്മുടെ ശരീരത്തിലെ തലച്ചോറിന്റെ ആരോഗ്യവും ഹൃദയത്തിന്റെ ആരോഗ്യവും എന്നിങ്ങനെയുള്ള പല അവയവങ്ങളുടെയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത്രയധികം ഗുണകരമായിട്ടുള്ള ചെറുപ്പയർ സാധാരണയായി നമുക്ക് കറി വെച്ചാണ് കഴിക്കാറുള്ളത്.
എന്നാൽ സാധാരണ നാം വീട്ടിൽ ഉണ്ടാക്കുന്ന ചെറുപയർ കറിയേക്കാൾ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു ചെറുപയർ കറിയുടെ റെസിപ്പി ആണ് ഇതിൽ കാണുന്നത്. വളരെയധികം രുചികരമായിട്ടുള്ള ഒരു കറി തന്നെയാണ് ഇത്. തേങ്ങ ഒട്ടുo ചേർക്കാതെയുള്ള ചെറുപയർ കറിയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ചെറുപയർ അഞ്ചോ ആറുമണിക്കൂർ കുതിർത്തു വയ്ക്കുക എന്നുള്ളതാണ്.
കുതിർത്തിട്ടില്ലെങ്കിൽ ചെറുപയർ വേവിക്കുന്നതിന് വേണ്ടി 5 6 വിസിൽ അടിക്കേണ്ടതായി വരുo. കുതിർത്ത ചെറുപ്പക്കാർ ആണെങ്കിൽ ഒന്നോ രണ്ടോ വിസിൽ അടിച്ചു കഴിഞ്ഞാൽ തന്നെ അത് വെന്തു കിട്ടും. പിന്നീട് ഒരു പാത്രത്തിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് രണ്ട് വെളുത്തുള്ളി ചതച്ചതും രണ്ട് കഷണം പച്ച മുളക് ചതച്ചതും ഇട്ട് നല്ലവണ്ണം വഴറ്റുക.
അതിനുശേഷം നൈസായി അറിഞ്ഞ സവാള ഇട്ട് നല്ലവണ്ണം വഴറ്റി കൊടുക്കേണ്ടതാണ്. ഇതൊന്നും മൂത്തു വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു കൊടുക്കേണ്ടതാണ്. ഇത് നല്ലവണ്ണം മൂത്ത് എണ്ണ തെളിഞ്ഞു വരുമ്പോൾ ഇതിലേക്ക് നമുക്ക് പൊടികൾ ഇട്ടു കൊടുക്കാവുന്നതാണ്. മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടിമസാലപ്പൊടി എന്നിങ്ങനെയുളളവ ഇട്ടു കൊടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.