കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് അച്ചാർ. അച്ചാർ ഏതായാലും ഏവരും കഴിക്കാൻ ഇഷ്ടപ്പെടുന്നു. അത്തരത്തിൽ നെല്ലിക്ക അച്ചാൽ മാങ്ങ അച്ചാർ ചെറുനാരങ്ങ അച്ചാർ എന്നിങ്ങനെ ഒട്ടനവധി അച്ചാറുകൾ കാണാൻ സാധിക്കുന്നു. അത്തരത്തിൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു അച്ചാറാണ് ചെറുനാരങ്ങ അച്ചാർ. വളരെയധികം കാലം സൂക്ഷിച്ചു വയ്ക്കാവുന്ന രീതിയിൽ ചെറുനാരങ്ങ.
അച്ചാർ ഉണ്ടാക്കുന്ന ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്. യാതൊരു തരത്തിലുള്ള കയ്പ്പും ഇല്ലാതെ തന്നെ ഉള്ള ഒരു അച്ചാറാണ് ഇത്. ഈ അച്ചാർ ഉണ്ടാക്കുന്നതിനുവേണ്ടി നല്ല പഴുത്ത ചെറുനാരങ്ങയാണ് എടുക്കേണ്ടത്. പിന്നീട് ഈ ചെറുനാരങ്ങ വേവിച്ചെടുക്കുകയാണ് വേണ്ടത്. ചെറുനാരങ്ങ വേവിക്കുന്നത് രണ്ട് തരത്തിൽ ചെയ്യാവുന്നതാണ്. ഒന്ന് ആവിക്ക് വെച്ചുകൊണ്ട് വേവിച്ചെടുക്കാവുന്നതാണ്.
മറ്റൊന്ന് വെള്ളത്തിലിട്ട് തിളപ്പിച്ച് വേവിച്ചെടുക്കാവുന്നതാണ്. അത്തരത്തിൽ ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് ചെറുനാരങ്ങ ഇട്ട് വേവിച്ചെടുക്കുകയാണ് വേണ്ടത്. ചെറുനാരങ്ങ ഒന്ന് സോഫ്റ്റ് ആയി വരുന്നത് വരെ തിളപ്പിച്ച് എടുത്താൽ മാത്രം മതി. അല്ലാതെ നല്ലവണ്ണം വെന്തു കിട്ടേണ്ടതില്ല. പിന്നീട് ആ വെള്ളത്തിൽ നിന്ന് ചെറുനാരങ്ങ കോരിയെടുക്കേണ്ടതാണ്.
പിന്നീട് ഈ ചെറുനാരങ്ങ നല്ലവണ്ണം ഒരു കോട്ടൺ തുണികൊണ്ട് തുടച്ചെടുത്ത് എത്ര വലിപ്പം വേണോ ആ വലുപ്പത്തിൽ മുറിച്ചെടുക്കേണ്ടതാണ്. പിന്നീട് ഈ അരിഞ്ഞു വെച്ചിരിക്കുന്ന ചെറുനാരങ്ങിൽ അല്പം ഉപ്പും കൂടി ചേർത്ത് കൊടുത്തത് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. അത്തരത്തിൽ മിക്സ് ചെയ്യുമ്പോൾ ചെറുനാരങ്ങ പൊട്ടിപ്പോകാതെ സൂക്ഷിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.