വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കിടിലം മുളക് ചമ്മന്തി ആണ് ഇത്. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഇത് ചോറിന്റെ കൂടെ അല്ലെങ്കിൽ കഞ്ഞിയുടെ കൂടെ അല്ലെങ്കിൽ ദോശയുടെ കൂടെ ഇഡലിയുടെ കൂടി കഴിക്കാൻ വളരെ ടേസ്റ്റ് ഉള്ള ചമ്മന്തിയാണ് ഇത്. ഇതിലേക്ക് ആവശ്യമുള്ള സാധനങ്ങൾ നോക്കാം.
ആദ്യം തന്നെ നൂറ്റി എഴുപതച്ചു ഗ്രാം ചുവന്നുള്ളി എടുക്കുക പിന്നീട് ആവശ്യം ഉണക്കമുളക് ആണ്. അതുകൂടാതെ വാളൻ പുളി ആവശ്യമാണ്. പിന്നീട് ആവശ്യമുള്ളത് നാളികേരമാണ്. ഇത് രണ്ട് ടേബിൾസ്പൂൺ എടുക്കുക. ഇത് ചമ്മന്തിയിലേക്ക് ഒരുപാട് ചേർക്കരുത്. ചുവന്നുള്ളി വഴറ്റി എടുക്കാൻ വേണ്ടി ഇതിലേക്ക് വെളിച്ചെണ്ണ ആവശ്യമാണ്.
അതുപോലെതന്നെ ചമ്മന്തിയിലേക്ക് ആവശ്യത്തിന് ഉപ്പ് ആവശ്യമാണ്. ഇത് ചമ്മന്തിയാക്കാൻ വേണ്ടി എന്തെല്ലാം ആണ് വേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ എല്ലാം വഴറ്റിയെടുക്കുക. അതിനുവേണ്ടി ഒരു ചീനച്ചട്ടി വെച്ച് ചൂടാക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആദ്യം തന്നെ ഉണക്കമുളക് ഇട്ടുകൊടുക്കുക. ഇത് നന്നായി മൊരിയിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ചുവന്നുള്ളി ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് വാളൻപുളി ചേർത്ത് കൊടുക്കുക. ഇത് നന്നായി ചൂടായി വരേണ്ടതാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Mia kitchen