മലയാളികളുടെ അടുക്കളയിൽ നിന്ന് ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് കുടംപുളി. പിണം പുളി മീൻ പുളി പെരും പുളി എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു. മഞ്ഞനിറത്തിൽ ഉണ്ടാകുന്ന ഈ കായ ഉണക്കി കറുത്ത നിറത്തിൽ ആയിട്ടാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. മരമായി മാറുന്ന ഈ ഒരു കുടംപുളിയിലെ പല ഭാഗങ്ങളും ഉപയോഗപ്രദമായിട്ടുള്ളവയാണ്. കുടംപുളി കൂടുതലായും മീൻ കറികളിൽ പുളി രസത്തിന് വേണ്ടി ചേർക്കുന്നതാണ്.
മീൻ കറികളിൽ മാത്രമല്ല ചില വെജ്ജ് കറികളിലും ഇത് ഉപയോഗിക്കാറുണ്ട്. ഒട്ടനവധി ആരോഗ്യ നേട്ടങ്ങളാണ് കുടംപുളി ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്നത്. അതിൽ ഏറ്റവും വലിയ നേട്ടം എന്നു പറയുന്നത് പ്രമേഹത്തെ കുറയ്ക്കുന്നു എന്നുള്ളതാണ്. കുടംപുളിയിട്ട വെള്ളം ദിവസവും കുടിക്കുന്നത് വഴി പ്രേമേഹ സാധ്യതകൾ കുറയുകയും അതുവഴി ഹൃദയാരോഗ്യം ഉറപ്പുവരുത്താൻ സാധിക്കുകയും ചെയ്യുന്നു.
കൂടാതെ ഇതിൽ കലോറി വളരെയധികം കുറവായതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്ന് തന്നെയാണ് ഇത്. കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ സ്ത്രീകളിൽ നേരിടുന്ന ആർത്തവ സംബന്ധമായി ഉണ്ടാകുന്ന വയറുവേദന പ്രതിരോധിക്കാനും ഇത് ഗുണകരമാണ്.
കൂടാതെ മോണകളിൽ ഉണ്ടാകുന്ന പഴുപ്പ് മോണയുടെ ബലം കുറവ് എന്നിവ അകറ്റുന്നതിനും മോണ രോഗങ്ങളെ സംരക്ഷിക്കുന്നതിനും കുടoപുളി ഉത്തമമാണ്. അതോടൊപ്പം തന്നെ ചുണ്ട് കൈകാലുകൾ എന്നിവ വിണ്ടുകീറുന്നത് പൂർണമായും തടയാൻ ഇത് നല്ലതാണ്. ആദ്യകാലങ്ങളിൽ ധാരാളമായി തന്നെ വീണ്ടും ഇത് ഉപയോഗിച്ചു പോന്നിരുന്നു. തുടർന്ന് വീഡിയോ കാണുക.