Urinary tract infection symptoms : നാം ഓരോരുത്തരും ഒരിക്കലെങ്കിലും നേരിട്ടുള്ള ഒരു ആരോഗ്യ പ്രശ്നമാണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ. മൂത്രത്തിലെ പഴുപ്പാണ് ഇത്. പുരുഷന്മാരെ അപേക്ഷിച്ച് ഇത് സ്ത്രീകളിലാണ് ഏറ്റവും അധികം കാണുന്നത്. ഏകദേശം 60%ത്തിലധികം സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. ദുസഹം ആയിട്ടുള്ള വേദനയാണ് ഇതുവഴി ഓരോരുത്തരും അനുഭവിക്കുന്നത്. ഇതിനെ വേദനോടൊപ്പം തന്നെ മറ്റുപലക്ഷണങ്ങളും കാണാവുന്നതാണ്. മൂത്രമൊഴിക്കുമ്പോൾ.
ഉള്ള അതികഠിനമായ വേദന മൂത്രത്തിൽ പത മൂത്രത്തിൽ നല്ല കടുത്ത മഞ്ഞ നിറം മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക അടിവയർ വേദന നടുവേദന എന്നിങ്ങനെ പലതരത്തിലാണ് ഇത് കാണുന്നത്. മൂത്രമൊഴിക്കുന്നത് ഇതുവഴി വേദനാജനകമാകുന്നതിനാൽ തന്നെ ഇത് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള യൂറിനറി ട്രാക്ട് ഇൻഫെക്ഷനുകൾ ഓരോരുത്തരിലും ഉണ്ടാവുന്നതിന്റെ പിന്നിൽ ആയിട്ടുള്ളത്.
അതിൽ ഏറ്റവും ആദ്യത്തേതെന്ന് പറയുന്നത് കൃത്യമായി വെള്ളം കുടിക്കാതിരിക്കുക എന്നുള്ളതാണ്. നല്ലവണ്ണം വെള്ളം കുടിച്ചാൽ മാത്രമേ യൂറിൻ ഉണ്ടാവുകയുള്ളൂ വെള്ളം കുടി കുറയുമ്പോൾ യൂറിൻ കുറയുകയും അതുവഴി യൂറിനറി ട്രാക്ട് ഇൻഫെക്ഷനുകൾ ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ തന്നെ യൂറിൻ പാസ് ചെയ്യാൻ തോന്നുമ്പോഴും അത് പിടിച്ചിരിക്കുകയാണെങ്കിൽ.
ഇത്തരത്തിൽ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ഉണ്ടാകുന്നു. പലപ്പോഴും ശൗചാലയത്തിന്റെ വൃത്തി നോക്കിക്കൊണ്ടാണ് ഓരോരുത്തരും യൂറിൻ പാസ് ചെയ്യാൻ പോകാറുള്ളത്. അതുപോലെ തന്നെ ഏതെങ്കിലും തരത്തിലുള്ള അണുബാധകൾ നമ്മുടെ കിഡ്നിയിൽ ഉണ്ടാകുകയാണെങ്കിലും അത് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ആയി പ്രകടമാക്കുന്നു. തുടർന്ന് വീഡിയോ കാണുക.