പ്രതിരോധശക്തി വർദ്ധിപ്പിച്ച് രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇത് മതി. ഇതിന്റെ ഗുണങ്ങൾ ആരും കാണാതെ പോകല്ലേ.

വളരെ സുന്ദരമായ പ്രകൃതിയിൽ നിന്ന് സുലഭമായി നമുക്ക് ലഭിക്കുന്ന ഒന്നാണ് ഔഷധസസ്യങ്ങൾ. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒട്ടനവധി രോഗങ്ങൾക്കുള്ള പ്രതിവിധി തന്നെയാണ് ഈ ഔഷധസസ്യങ്ങൾ. ഇന്നത്തെ കാലഘട്ടത്തിൽ ഇതിന്റെ ഉപയോഗം കുറവാണെങ്കിലും പണ്ടുകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. അത്തരത്തിൽ ഒട്ടനവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഔഷധസസ്യമാണ് തുമ്പ. ഇതിന്റെ ഇലയും തണ്ടും വേരും എല്ലാം ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ്.

പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കാൻ ഇതിന് കഴിയുന്നു. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു സസ്യം കൂടിയാണ് ഇത്. അതോടൊപ്പം തന്നെ ആർത്തവ സംബന്ധമായിട്ടുള്ള വേദനകളെ മറി കടക്കാൻ ഇതിനെ കഴിയുന്നു. കൂടാതെ പ്രസവാനന്തര ചികിത്സയിലെ ഒരു പ്രധാനിയാണ് ഇത്. ഇത് കുളിക്കുന്ന വെള്ളത്തിൽ ഇടുകയാണെങ്കിൽ നമ്മുടെ സകല തരത്തിലുള്ള ശാരീരിക വേദനകളെ മറികടക്കാൻ കഴിയുന്നു.

അതോടൊപ്പം തന്നെ ദഹനസംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കാനും ദഹനം പ്രോപ്പറായി നടത്തുവാനും ഇതിനെ ശക്തിയുണ്ട്. കൂടാതെ മുടിയുടെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും താരൻ അകാല നര എന്നിവ മറി കടക്കാനും ഇത് പണ്ടുകാലo മുതലേ ഉപയോഗിക്കുന്ന ഒന്നുതന്നെയാണ്. കൂടാതെ ചർമ്മത്തെ ബാധിക്കുന്ന എന്തെങ്കിലും തരത്തിലുള്ള അലർജിയോ.

ചൊറിച്ചിൽ ഉണ്ടെങ്കിൽ അതിനെ മറികടക്കാനും തുമ്പയില അരച്ചു പുരട്ടുന്നത് ഉത്തമമാണ്. കൂടാതെ കഫകെട്ട് ജലദോഷം ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പൂർണമായി ഇല്ലാതാക്കാൻ ഇതിന്റെ നീരിനെ കഴിയുന്നു. ഇതിന് ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ പല തരത്തിലുള്ള മുറിവുകളെ ഉണക്കാൻ ഇതിന് കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.