യൂറിക്കാസിഡ് വരാതിരിക്കാനും വന്നതിനെ തുടച്ചുനീക്കാനും ഇതാരും അറിയാതെ പോകരുതേ…| To prevent uric acid

To prevent uric acid : മനുഷ്യ ശരീരത്തിലെ വേദനയുടെ ഒരു കാരണമാണ് യൂറിക്കാസിഡ്. ഇന്ന് ഒത്തിരി ആളുകളാണ് യൂറിക്കാസിഡ് എന്ന പ്രശ്നം മൂലം വേദനകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ ശരീരം പുറം തള്ളുന്ന ഒരു വേസ്റ്റ് പ്രൊഡക്ട് ആണ് യൂറിക് ആസിഡ്. ഇത് അളവിൽ അധികമായി ശരീരത്തിൽ കെട്ടിക്കിടക്കുമ്പോഴാണ് അത് വേദനാജനകമാകുന്നത്. ജീവിതശൈലി രോഗങ്ങളിൽ തന്നെ ഇന്ന് ഒട്ടനവധി ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്.

ജീവിതശൈലി അപ്പാടെ മാറി കഴിഞ്ഞതിനാൽ തന്നെ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളാണ് നാമോരോരുത്തരും ദിനംപ്രതി കഴിക്കുന്നത്. പ്രോട്ടീന് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾക്ക് പുറമെ പ്രോട്ടീൻ പൗഡറുകളും മറ്റുo കഴിക്കുന്നു. ഇത്തരത്തിൽ ഇവ കഴിക്കുന്നതിന്റെ ഫലമായി നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന വേസ്റ്റ് പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ്. ഈ യൂറിക് ആസിഡിനെ കിഡ്നിയാണ് മൂത്രത്തിലൂടെ പുറന്തള്ളുന്നത്. എന്നാൽ അമിതമായി പ്രോട്ടീനുകൾ ശരീരത്തിൽ.

എത്തുന്നതിന് ഫലമായി യൂറിക്കാസിഡ് ക്രമാതീതമായി വർദ്ധിക്കുകയും അതിനെ മൂത്രത്തിലൂടെ പുറന്തള്ളാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയിൽ യൂറിക് ആസിഡ് രക്തത്തിലൂടെ നമ്മുടെ ശരീരത്തിലെ ചെറിയ ജോയിന്റുകളിൽ വന്നടിയുകയും അത് നമ്മളിൽ വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് പ്രധാനമായും കൈവിരലിന്റെയും.

കാൽവിരലിന്റെയും അഗ്രഭാഗങ്ങളിൽ വന്ന അടിഞ്ഞ് ക്രിസ്റ്റൽ രൂപത്തിലാവുകയും അത് വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ഇത് രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയാണെങ്കിൽ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഓക്സിജൻ സപ്ലൈ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ തന്നെ ഇത് കിഡ്നിയിൽ അടിഞ്ഞു യൂറിക്കാസിഡ് സ്റ്റോണുകൾ ആയി മാറുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.