നാം ഓരോരുത്തരെയും എന്നും ബുദ്ധിമുട്ടിലാഴ്ത്തുന്ന ഒരു വേദനയാണ് ഉപ്പൂറ്റി വേദന. പല കാരണങ്ങളാൽ ഇത്തരത്തിലുള്ള വേദനകൾ രൂപപ്പെടാം. ഇതിന്റെ ഒരു കാരണമാണ് പ്ലാൻഡാർ പാസൈറ്റീസ്. ഇത്തരം ഒരു രോഗാവസ്ഥ കാലിന്റെ ഉപ്പൂറ്റിയിൽ വേദന ഉളവാക്കുന്നതാണ്. പ്രധാനമായും ഈ വേദന കൂടുതലായി കാണുന്നത് രാവിലെ എണീക്കുമ്പോൾ ആണ്. രാവിലെ എണീക്കുന്ന സമയത്ത് ഉപ്പുറ്റി നിലത്ത് വയ്ക്കാൻ.
പറ്റാത്ത അവസ്ഥ ഓരോ വ്യക്തികളിലും കാണാറുണ്ട്. ഇതിന്റെ കാരണം എന്ന് പറയുന്നത് ഉപ്പുറ്റിയുടെ അടിയിലുള്ള പേശികളിൽ ഉണ്ടാകുന്ന വലിവാണ്. ഇത് കൂടുതലായും നാല്പതുകൾ കഴിഞ്ഞിട്ടുള്ള സ്ത്രീകളിൽ ആണ് കാണാറുള്ളത്. കൂടാതെ തൈറോയ്ഡ് യൂറിക്കാസിഡ് പ്രശ്നങ്ങൾ ഡയബറ്റിക് എന്നിവയുള്ളവരിലും ഇത്തരത്തിൽ ഉപ്പൂറ്റി വേദന കാണാറുണ്ട്. കൂടാതെ ചെരിപ്പ് ഉപയോഗിക്കാതെ നടക്കുന്നവരിലും.
ഇത്തരത്തിൽ കാണാറുണ്ട്. അതോടൊപ്പം തന്നെ തേഞ്ഞുപോയ ചെരുപ്പ് ഉപയോഗിക്കുന്നവർക്കും ഹൈഹീൽസ് ഉപയോഗിക്കുന്നവർക്കും ഇത്തരത്തിൽ ഉപ്പുറ്റി വേദന ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഹീലുകളിൽ പ്രഷർ ചെലുത്തേണ്ടി വരുമ്പോഴാണ് ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.വാതസംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും ഇത്തരത്തിൽ ഉപ്പുറ്റി വേദനകൾ ഉണ്ടാകാം. ഇത്തരമൊരു അവസ്ഥയിൽ ഉപ്പുറ്റിയുടെ ഭാഗത്ത് തൊടുന്നത് വഴിയും വേദനകൾ ഉണ്ടാകാറുണ്ട്. ചെലവർക്ക് ഉപ്പൂറ്റിയുടെ ഭാഗം.
ചുവന്ന നിറത്തിൽ ഇരിക്കുന്നത് കാണാം. ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നതിന് മറ്റു കാരണങ്ങൾ എന്ന് പറയുന്നത് അവിടുത്തെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന ക്ഷതമോ നീർക്കെട്ടുകളോ ആകാം. ഇത്തരത്തിൽ ഏത് പ്രശ്ന കൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്നറിയുന്നതിന് പലതരത്തിലുള്ള ടെസ്റ്റുകൾ ഇന്ന് അവൈലബിൾ ആണ്. അത് ചെയ്തു കൊണ്ട് ഏത് കാരണമാണ് തിരിച്ചറിഞ്ഞ് അതിനുമാറി കടക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.