Cough Remodies Malayalam : ഔഷധസസ്യങ്ങളാൽ സംബന്ധമായ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം. ഒട്ടനവധി രോഗങ്ങളെ നമ്മുടെ ശരീരത്തിൽ നിന്ന് വേർപ്പെടുത്തി കളയാൻ ശക്തിയുള്ള ഒരു ഔഷധ സസ്യമാണ് ഇത്. ഇത് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. വലിയ ആടലോടകവും ചെറിയ ആടലോടകവും ആണ് അവ. ഈ ചെറിയ ആടലോടകമാണ് വലിയ ആടലോടകത്തിനേക്കാൾ ഗുണമേന്മ അധികം ഉള്ളത്. ഇതിനെ ചിറ്റാടലോടകം എന്നും അറിയപ്പെടുന്നു.
ഇത് പണ്ടുകാല മുതലേ ആയുർവേദ മരുന്നുകളിലെ ഒരു നിറസാന്നിധ്യമാണ്. ഇതിന്റെ ഇലയോടൊപ്പം തന്നെ വേരും ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ഇത് ഏറ്റവുമധികം ഉപയോഗിക്കുന്നത് ചുമ കഫക്കെട്ട് ആസ്മ എന്നിങ്ങനെയുള്ള രോഗങ്ങളെ ശരീരത്തിൽ നിന്ന് മാറ്റുവാൻ ആയിട്ടാണ്. അതോടൊപ്പം തന്നെ പൈൽസ് അൾസർ എന്നിങ്ങനെയുള്ള ദഹനസംബന്ധമായി ഉണ്ടാകുന്ന രോഗങ്ങളെ മറികടക്കാനും.
ഇത് ഉപയോഗപ്രദമാണ്. കൂടാതെ മോണകളുടെ ആരോഗ്യത്തിനും മോണയിൽ നിന്നും ഉണ്ടാകുന്ന രക്തസ്രാവത്തെ മറികടക്കാനും ഇത് പ്രയോജനകരമാണ്. അതോടൊപ്പം തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്. അതിനാൽ തന്നെ മഞ്ഞപ്പിത്തം പനി ശർദ്ദി ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ഇത് ഉപയോഗപ്രദമാണ്. ഇന്നത്തെ സമൂഹത്തിൽ ഇതിന്റെ ലഭ്യത കുറവായതിനാൽ.
തന്നെ ഇത് ഉണ്ടാകുന്ന കാലഘട്ടത്തിൽ ഇത് ഉണക്കിപ്പൊടിച്ച് കാലാകാലം സൂക്ഷിക്കാവുന്നതാണ്. അത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള ആടലോടകം ഉപയോഗിച്ചുകൊണ്ട് ചുമ കഫകെട്ട് എന്നിവ മൂന്ന് ദിവസത്തിനകം മാറ്റുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നൽകാവുന്ന ഒരു മരുന്ന് കൂടിയാണ്. തുടർന്ന് വീഡിയോ കാണുക.