Rheumatoid arthritis symptoms : ശാരീരിക വേദനകൾ നമ്മെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന ഒരു ശാരീരിക വേദനയാണ് റൊമാറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം. ഇന്നത്തെ മാറി വരുന്ന ജീവിതശൈലിയുടെ ഒരു പരിണിതഫലമാണ് ഇത്. നമ്മുടെ പ്രതിരോധ സംവിധാനം നമുക്കെതിരെ പ്രവർത്തിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ് ഇത്. സന്ധിയിൽ ഉണ്ടാകുന്ന വീക്കങ്ങളാണ് ഇവ. ഈ ആമവാതം പാരമ്പര്യമായും അല്ലാതെയും കാണാവുന്നതാണ്.
ഇന്നു കാണുന്ന ആമവാതം പാരമ്പര്യം അല്ലാതെ തന്നെ കാണുന്നവയാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതിന്റെ ഭാഗമായി ഇന്നത്തെ സമൂഹത്തിൽ കുട്ടികളിലും മുതിർന്നവരിലും ഇത് സർവ്വസാധാരണമായി തന്നെ നമുക്ക് കാണാൻ സാധിക്കും. സ്ത്രീകളിലും പുരുഷന്മാരിലും കാണാമെങ്കിലും സ്ത്രീകളിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇത്തരത്തിലുള്ള അമവാതം പലതരത്തിലുള്ള ലക്ഷണങ്ങളാണ് നമ്മുടെ ശരീരത്തിൽ പ്രകടമാക്കുന്നത്.
ഇത്തരം ലക്ഷണങ്ങളെ തുടക്കത്തിൽ തന്നെ തിരിച്ചറിയുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിൽ നിന്ന് മറി കടക്കാൻ ആകും. ഇത് പ്രധാനമായും ചെറിയ ജോയിന്റുകളിൽ ഉണ്ടാക്കുന്ന വേദനയും വീക്കവും ആണ്. ഇത് തുടക്കത്തിൽ രാവിലെ എണീക്കുമ്പോൾ ജോയിന്റുകളിൽ ഉണ്ടാകുന്ന വേദനയായിട്ടാണ് പ്രകടമാകുന്നത്. കൈകളുടെയും കാലുകളുടെയും വിരലുകൾ മടക്കുവാനുള്ള ബുദ്ധിമുട്ടാണ് ഇത്. എന്നാൽ എഴുന്നേറ്റ്.
കുറച്ചുകഴിഞ്ഞതിനുശേഷം വിരലുകൾ പഴയപോലെ ആവുകയും ചെയ്യുന്നു. ജോയിന്റുകളെ ബാധിക്കുന്നതുപോലെ തന്നെ മറ്റു അവയവങ്ങളെയും ആമവാതം ബാധിക്കാവുന്നതാണ്. ശ്വാസകോശത്തെയും ആമവാതം ബാധിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഇത് ആമവാതം ആണെന്ന് സ്ഥിരീകരിക്കാനും അതിന് വേണ്ട ചികിത്സാലയം ആക്കാനും നമുക്ക് സാധിക്കുന്നു. ഇന്നത്തെ മോഡേൺ മെഡിസിനിൽ പലതരത്തിലുള്ള ചികിത്സാരീതികളും ആണ് ഇതിനുള്ളത്. തുടർന്ന് വീഡിയോ കാണുക.