ശ്വാസകോശ ക്യാൻസറുകൾക്ക് ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Lung cancer symptoms and prevention

Lung cancer symptoms and prevention : ഇന്നത്തെ കാലത്ത് നമ്മെ ഏറ്റവും അധികം പിരിമുറുക്കിയിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതിന്റെ ഒരു അനന്തരഫലമാണ് ഇത്. പണ്ടുകാലം മുതലേ ക്യാൻസറുകൾ ഉണ്ടെങ്കിലും ഇന്നത്തെ കാലത്ത് സർവ്വ സാധാരണമായി തന്നെ കാണുന്നു. അതുപോലെ തന്നെ കുട്ടികളിൽ വരെ ക്യാൻസറുകൾ വ്യാപകമായി കാണുന്നു എന്നത് ഇന്നത്തെ കാലത്ത് ഞെട്ടിപ്പിക്കുന്ന ഒരു സ്ഥിതിവിശേഷമാണ്. ഇത്തരത്തിൽ കാൻസറുകൾ നമ്മെ ബാധിക്കുകയാണെങ്കിൽ അത് തുടക്കത്തിൽ.

തന്നെ തിരിച്ചറിയുകയാണെങ്കിൽ അതിൽ നിന്ന് പെട്ടെന്ന് തന്നെ നമുക്ക് മോചനം പ്രാപിക്കാൻ സാധിക്കുന്നതാണ്. അല്ലാത്തപക്ഷം ഓരോരുത്തരും കാൻസറിനെ കീഴടങ്ങേണ്ടതായി വരും. അത്തരത്തിൽ ഇന്നത്തെ കാലത്ത് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു ക്യാൻസറാണ് ലൻങ് ക്യാൻസർ. ഈ ക്യാൻസർ ഇന്നത്തെ സമൂഹത്തിൽ കോമൺ ആയി തന്നെ കാണുന്ന കാൻസർ ആണ്.

എന്നാൽ ഈ ക്യാൻസർ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടുള്ള ക്യാൻസർ കൂടിയാണ്. ഇത് ശ്വാസകോശ സംബന്ധം ആയിട്ടുള്ള ഒരു ക്യാൻസറാണ്. ഇത് ഏറ്റവുമധികം കാണുന്നത് പ്രായമായ വരിലാണ്. പല തരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള ശ്വാസകോശ സംബന്ധമായ ക്യാൻസറുകൾക്കുള്ളത്. അന്തരീക്ഷ മലിനീകരണവും അതുപോലെ തന്നെ പുകവലിയും ഇതിന്റെ പ്രധാന കാരണമാണ്.

അതുപോലെ തന്നെ പാരമ്പര്യവും ഇത്തരം ക്യാൻസറുകളുടെ ഒരു കാരണമാണ്. ഇത്തരത്തിലുള്ള ക്യാൻസറുകൾക്ക് പല തരത്തിലുള്ള ലക്ഷണമാണ് ശരീരത്തിൽ കാണുന്നത്. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് വിട്ടുമാറാത്ത ചുമ ശ്വാസതടസ്സം എന്നിവയാണ്. അതോടൊപ്പം ചുമയ്ക്കുമ്പോഴും ചുറ്റുമ്പോഴും കഫത്തിൽ രക്തത്തിന്റെ അംശം കാണുന്നതും ഈ ക്യാൻസറിന്റെ മറ്റു ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.