ഈ ചെടി നിസാര ക്കാരനല്ല ഇതിന്റെ ഗുണങ്ങൾ ഒന്നും ഇനിയെങ്കിലും അറിയാതിരിക്കല്ലേ…

മുക്കുറ്റിയുടെ ആരോഗ്യ ഔഷധഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആയുർവേദത്തിൽ മുക്കുറ്റിയുടെ സ്ഥാനം എന്താണെന്ന് ഒറ്റവാക്കിൽ തന്നെ പറഞ്ഞു ഒതുക്കാൻ സാധിക്കുന്ന ഒന്നല്ല. എല്ലാഭാഗവും സമ ഔഷധമായി ഉപയോഗിക്കുന്ന ഒരു കുറ്റിച്ചെടിയാണ് മുക്കുറ്റി. ഇതിന് തീണ്ട നാഴി എന്നു വിളിക്കുന്നുണ്ട്.

ഇതിന്റെ വിത്ത് അരച്ച് വൃണത്തിൽ പുരട്ടിയാൽ ഇത് വളരെ എളുപ്പത്തിൽ ഉണങ്ങുന്നതാണ്. സമൂലം അരച്ചിട്ടാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇത് കരിഞ്ഞു പോകുന്നത് കാണാൻ കഴിയും. മുക്കുറ്റിയുടെ ഇല മോരിൽ അരച്ച് കുടിച്ചാൽ വയറിളക്കം ശമിക്കുന്നതാണ്. മൂന്ന് മുതൽ 60ഗ്രാം വരെ മുക്കുറ്റി വേര് അരച്ച് ദിവസവും രണ്ടു നേരം കഴിച്ചാൽ ഗോനേരിയ ശമിക്കുന്നതാണ്.

ഇതിന്റെ ഇലയും പച്ചരിയും ശർക്കരയും ചേർത്ത് കുറുകി പ്രസവിച്ച് 15 ആം ദിവസം തുടങ്ങി മൂന്ന് ദിവസം കൊടുത്താൽ ഗർഭാശയ ശുദ്ധി ലഭിക്കുന്നതാണ്. മുക്കുറ്റി സമൂലം എടുത്ത് അരച്ച് തേനിൽ ചേർത്ത് കഴിച്ചാൽ ചുമ കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ ആസ്മ തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് വളരെ നല്ലതാണ്. സ്ത്രീകൾക്ക് വരുന്ന ബ്ലീഡിങ് നിർത്താനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *